നിങ്ങൾക്ക്​ കോവിഡുണ്ടോ, അരികിലു​ണ്ടോ?; ഖത്തറിന്‍റെ ഇഹ്തിറാസ്​ ആപ് ​േപ്ല സ്​റ്റോറിലും

ദോഹ: നമുക്ക്​ കോവിഡു​ണ്ടോ, അല്ലെങ്കിൽ കോവിഡ്​ നമുക്കരികിലുണ്ടോ എന്നറിയാൻ സർക്കാർ പുറത്തിറക്കിയ ഇഹ്തിറ ാസ്​ (EHTERAZ) ആപ് ഗൂഗിൾ ​േപ്ല സ്​​​േറ്റാറിലും ലഭ്യം. ആപ്പിളിന്‍റെ ആപ് സ്​റ്റോറിൽ നേരത്തേ തന്നെ ലഭ്യമായിരുന്നു. കോ വിഡ്–19 പിടിപെടാൻ സാധ്യതയുണ്ടോയെന്ന് അറിയാൻ പൊതുജനങ്ങൾക്ക് ആപ് ഏറെ സഹായമാകും.

മന്ത്രാലയത്തി​െൻറ ഡാ റ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി.പി.എസ്​, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ് പ്രവർത്തിക്കുന്നത്. ഫോണിൽ ആപ്​ ഡൗൺലോഡ്​ ചെയ്യുകയാണ്​ വേണ്ടത്​. ഇതോടെ ഉപയോക്താവിനെ രോഗം സംബന്ധിച്ച് എപ്പോഴും ജാഗ്രതാ മുന്നറിയിപ്പ് നൽകും. ഉപയോഗിക്കുന്ന വ്യക്തി കോവിഡ്–19 പോസിറ്റീവാണെങ്കിൽ അദ്ദേഹത്തി​െൻറ ഫോൺ കോൺടാക്റ്റുകളിലും ഇത് സംബന്ധിച്ച് ജാഗ്രതാ മുന്നറിയിപ്പെത്തും.

നാല്​ പ്രത്യേക വർണങ്ങളിൽ ആപിലൂടെ ആളുകൾക്ക്​ തങ്ങൾ കൊറോണ വൈറസിൽ നിന്ന്​ എത്രത്തോളം അകലെയാണ്,​ അല്ലെങ്കിൽ അടുത്താണ്​ എന്നറിയാനാകും. ഇതിനായി പച്ച, ഗ്രേ, മഞ്ഞ, ചുവപ്പ്​ എന്നീ വർണങ്ങളാണ്​ ഉണ്ടാവുക. പച്ചക്കളർ ആണെങ്കിൽ ആപ്പ്​ ഉപയോഗിക്കുന്നയാൾ​ രോഗത്തിൽ നിന്ന്​ മുക്​ തനാണെന്നും ആരോഗ്യവാനാണെന്നുമാണ്​ അർഥം. എന്നാൽ ഗ്രേ കളർ ആണ്​ കാണിക്കുന്നതെങ്കിൽ കൊറോണ ​ൈവറസ്​ ബാധിച്ചയാളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടാവാം എന്നാണ്​. മഞ്ഞ കളർ ആണെങ്കിൽ നിങ്ങൾ സമ്പർക്ക വിലക്കിലുള്ളതോ അതോ സമ്പർക്ക വിലക്കിൽ കഴിഞ്ഞിരുന്നയാളോ എന്നാണ്​. ചുവപ്പ്​ കളർ ആണെങ്കിൽ നിങ്ങൾക്ക്​ വൈറസ്​ ബാധയുണ്ടായി എന്നാണ്​ അർഥം.

ആപ്പ് ഉപയോഗിക്കുന്നതിലൂടെ വ്യക്തികളുടെ സ്വകാര്യത ഒരിക്കലും പുറത്തുപോകുന്നില്ലെന്നും തീർത്തും സുരക്ഷിതമാണെന്നും അംഗീകൃത മെഡിക്കൽ വിദഗ്ധർക്ക് മാത്രമേ വിവരങ്ങൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്നും നേരത്തെ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - qatar covid app in play store-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.