തീ പിടിക്കാം, ഹാൻഡ് സാനിറ്റൈസറുകൾ വാഹനങ്ങളിൽ സൂക്ഷിക്കരുത്​

ദോഹ: ഹാൻഡ് സാനിറ്റൈസറുകൾ വാഹനങ്ങളിൽ ഒരു കാരണവശാലും സൂക്ഷിക്കരുതെന്നും ഉപേക്ഷിച്ച് പോകരുതെന്നും ഖത്തർ ആഭ ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
സാനിറ്റൈസറുകളോ ദ്രാവക രൂപത്തിലുള്ള സ്​റ്റെറിലൈസറുകളോ ഒരിക്കലും വ ാഹനങ്ങളിൽ ഉപേക്ഷിച്ച് പോകരുത്​.

ചൂട് കൂടിയ താപനിലയിൽ ഇത് കത്താനിടയുണ്ട്​. ഇത്​ വാഹനത്തിൽ തീപിടുത്തത്തിന് കാരണമാകുമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടപടികളും നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലടക്കം സജീവമാണ്.

നിർദേശങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിൽ മന്ത്രാലയത്തി​െൻറ സാമൂഹികമാധ്യമ അക്കൗണ്ടുകൾ വലിയ പങ്കാണ് വഹിക്കുന്നത്.നേരത്തെ ഇലക്ട്രിക്കൽ എക്സ്​റ്റൻഷൻ സ്​ട്രിപ്പിൽ ഒരേ സമയം ഒന്നിലധികം ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച് ഓവർലോഡ് നൽകുന്നതിലെ അപകടം സംബന്ധിച്ചും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - qatar covid 19 information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.