Posted On
date_range Updated On
date_range റഷ്യയിലെ ഭീകരാക്രമണം: അപലപിച്ച് ഖത്തർ
ദോഹ: മോസ്കോയിൽ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭീകരാക്രമണം മനുഷ്യത്വവിരുദ്ധമാണെന്നും അക്രമവും തീവ്രവാദവും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെയും സർക്കാറിന്റെയും ദഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.