പെരുന്നാൾ ​ഏപ്രിൽ 10നെന്ന് ഖത്തർ കലണ്ടർ ഹൗസ്

​ദോ​ഹ: ഗോ​ള​ശാ​സ്ത്ര ക​ണ​ക്കു​ക​ൾ പ്ര​കാ​രം ശ​വ്വാ​ൽ ഒ​ന്ന് ഏ​പ്രി​ൽ 10നാ​യി​രി​ക്കു​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​ച്ചു. ഏ​പ്രി​ൽ ഒ​മ്പ​തി​ന് റ​മ​ദാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത ദി​വ​സം ചെ​റി​യ പെ​രു​ന്നാ​ളാ​യി​രി​ക്കു​മെ​ന്നു​മാ​ണ് മേ​ഖ​ല​യി​ലെ ബ​ഹി​രാ​കാ​ശ, ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ക​ല​ണ്ട​ർ ഹൗ​സി​ന്റെ ​​അ​റി​യി​പ്പ്. റ​മ​ദാ​ൻ 29ന് ​മാ​സ​പ്പി​റ​വി കാ​ണാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും മേ​ഖ​ല​യി​ൽ സൂ​ര്യാ​സ്ത​മ​യ​ത്തി​നു ശേ​ഷം മാ​ത്ര​മേ ന്യൂ​മൂ​ൺ സം​ഭ​വി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​റി​യി​ച്ചു.

ഖ​ത്ത​റി​ലും മ​റ്റു അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലും ഈ ​ദി​വ​സം ച​ന്ദ്ര​പ്പി​റ​വി ദൃ​ശ്യ​മാ​കി​ല്ല. ​ബു​ധ​നാ​ഴ്ച രാ​വി​ലെ 5.32നാ​യി​രി​ക്കും ഈ​ദ് ന​മ​സ്കാ​ര​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, മാ​സ​പ്പി​റ​വി സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫി​ന്റെ മാ​സ​പ്പി​റ​വി നി​രീ​ക്ഷ​ണ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ക്കും.

Tags:    
News Summary - Qatar Calendar House says ramadan is on April 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.