യു.എൻ സെക്രട്ടറി ജനറൽ അ​ന്‍റോണിയോ ഗു​ട്ടെറസ് 

ഖത്തർ ലോകത്തി‍െൻറ നയതന്ത്ര കേന്ദ്രമായി –അ​ന്‍റോണിയോ ഗു​ട്ടെറസ്​

ദോഹ: രാജ്യാന്തരതലത്തിൽ സങ്കീർണമായ പ്രശ്നങ്ങളും സംഘട്ടനങ്ങളും പരിഹരിക്കപ്പെടുന്നതിനുള്ള പ്രധാന നയതന്ത്രകേന്ദ്രമായി ദോഹ മാറിയിരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അ​ന്‍റോണിയോ ഗു​ട്ടെറസ്​. ഐക്യരാഷ്ട്രസഭയിലേക്ക് ഖത്തർ പ്രവേശിച്ചതിെൻറ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അയച്ച സന്ദേശത്തിലാണ് യു.എൻ സെക്രട്ടറി ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ 50 വർഷത്തിനിടെ ഖത്തർ ഏറെ പുരോഗതി കൈവരിച്ചു. ന്യൂയോർക്കിലെ യു.എൻ ആസ്​ഥാനത്തെ ഖത്തർ സ്​ഥിരം പ്രതിനിധി അംബാസഡർ ശൈഖ ഉൽയാ അഹ്​മദ് ബിൻ സൈഫ് ആൽഥാനി സന്ദേശം അമീറിന് കൈമാറി.

സുസ്​ഥിര വികസനം, സംഘട്ടനങ്ങൾക്ക് പരിഹാരം കണ്ടെത്തുക, ഭീകരവാദത്തിനെതിരായ പോരാട്ടം, കാലാവസ്​ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾ, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ മേഖല-അന്തർദേശീയതലങ്ങളിൽ ഏറെ സംഭാവനകൾ നൽകാൻ ഖത്തറിനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി യു.എൻ സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കും ഖത്തർ ഇക്കാലയളവിൽ ആതിഥ്യം വഹിച്ചു.

ഖത്തർ സർക്കാറിനെയും ഖത്തർ ജനതയെയും ഈ വേളയിൽ പ്രത്യേകം അഭിനന്ദിക്കുകയാണ്. അഫ്ഗാൻ ഉൾപ്പെടെ ലോകത്തെ ഏറ്റവും സങ്കീർണമായ പ്രതിസന്ധികളും സംഘട്ടനങ്ങളും പരിഹരിക്കാൻ വിധത്തിൽ ലോകത്തിലെ സുപ്രധാന നയതന്ത്ര കേന്ദ്രമായി ദോഹ മാറിയിരിക്കുന്നു. നയതന്ത്ര തലത്തിലും മാനുഷിക സഹായത്തിലും അഫ്ഗാനിൽ ഖത്തറിെൻറ സഹായം പ്രത്യേകം രേഖപ്പെടുത്തപ്പെടും. കോവിഡിനെതിരായ അന്താരാഷ്ട്ര പോരാട്ടത്തിലും ഖത്തറിെൻറ പിന്തുണയും സഹായവും വേറിട്ടുനിൽക്കുന്നു.

കൂടുതൽ അർഹരായവരിലേക്ക് ജീവൻരക്ഷാ വാക്സിനുകൾ എത്തിക്കാൻ ഖത്തറിനായിട്ടുണ്ട്.

ഐക്യരാഷ്ട്രസഭക്കായി ഖത്തർ നൽകിവരുന്ന പിന്തുണക്ക് പ്രത്യേക നന്ദി അറിയിക്കുകയാണ്.

ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള ബന്ധം വരും വർഷങ്ങളിൽ കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു. സമാധാനം, സുസ്​ഥിര വികസനം, മനുഷ്യാവകാശ മേഖലകളിൽ ഖത്തറും യു.എന്നും തമ്മിലുള്ള ബന്ധം ഊഷ്മളമാകുമെന്നും പ്രതീക്ഷിക്കുന്നു. അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കുള്ള ആദരവും അഭിനന്ദനവുമാണ് യു.എൻ സെക്രട്ടറി ജനറലി‍െൻറ സന്ദേശമെന്ന് ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി പ്രതികരിച്ചു.

Tags:    
News Summary - Qatar becomes world diplomatic hub - Antonio Guterres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.