18 മുതൽ ഖത്തറിലേക്കുള്ള എല്ലാ യാത്രവിമാനങ്ങൾക്കും വിലക്ക്

ദോഹ: മാർച്ച്​ 18 മുതൽ ഖത്തറിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും നിർത്തലാക്കി. ചരക്കുവിമാനങ്ങളും മറ്റ്​ രാജ്യങ ്ങളിൽ നിന്നുള്ള ഖത്തരി പൗരൻമാരെ തിരിച്ചെത്തിക്കുന്നതിനുമുള്ള വിമാനങ്ങളും മാത്രമേ അനുവദിക്കൂ.

14 ദിവസത്തേ ക്കാണ്​ നിയന്ത്രണം. അമീർ ശശഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയാണ്​ ഉത്തരവ്​ പുറത്തിറക്കിയത്​. വിദേശകാര്യ മന്ത്രാലയ വക് ​താവും വിദേശകാര്യ സഹമന്ത്രിയുമായ ലുൽവ അൽ ഖാതിർ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​.

കർവ ബസുകൾ, ദോഹ മെട്രോ തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ഞായറാഴ്​ച രാത്രി 10 മുതൽ റദ്ദാക്കിയിട്ടുണ്ട്​. വിദേശത്ത് ​ നിന്ന്​ എത്തിക്കുന്ന പൗരൻമാർ 14 ദിവസത്തേക്ക്​ കരുതൽ വാസത്തിൽ കഴിയും. വിദേശത്ത്​ പഠിക്കുന്ന ഖത്തരി വിദ്യാർഥികൾ അവിടുത്തെ ഖത്തർ എംബസിയുമായി ബന്ധപ്പെട്ട്​ അ​പ്പപ്പോൾ വിവരങ്ങൾ തേടണം. രാജ്യത്തേക്ക്​ തിരികെ വരാനുള്ള നടപടികൾക്കടക്കം എംബസിയുമായി ബന്ധപ്പെടണം.

വരും ദിവസങ്ങളിൽ ഖത്തറിലുള്ള ആരും മറ്റിടങ്ങളിലേക്ക്​ യാത്ര ചെയ്യുന്നത്​ ഒഴിവാക്കണം. 55 വയസിനുമുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, തുടർച്ചയായ അസുഖമുള്ള രോഗികൾ, പ്രമേഹബാധിതർ, ഹൃദ്രോഗികൾ, കിഡ്​നി രോഗികൾ എന്നിവർ വീട്ടിലിരുന്നുതന്നെ ജോലി ചെയ്യണം. മാർച്ച്​ 22 മുതൽ പൊതുസ്​കൂളുകളിലെ വിദ്യാർഥികൾക്ക്​ ഓൺലൈനിലൂടെ മാത്രം ക്ലാസുകൾ നൽകണം. സ്വകാര്യസ്​കൂളിലെ വിദ്യാർഥികൾക്കും ഓൺലൈനിലൂടെ തന്നെ ക്ലാസുകൾ നൽകണം.

സ്വകാര്യമേഖലക്ക്​ 75 മില്ല്യൻ ഖത്തരി റിയാലി​​​​െൻറ സാമ്പത്തികസഹായം നൽകും. സ്വകാര്യബാങ്കുകളടക്കം വായ്​പാതിരിച്ചടവിന്​ ആറുമാസത്തെ കാലയളവ്​ നൽകണം. ഖത്തർ ഡവലപ്​മ​​​െൻറ്​ ബാങ്ക്​ കടമെടുത്തവർക്ക്​ ആറുമാസത്തെ സമാശ്വാസം നൽകണം. ഖത്തർ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിലെ ഗവൺമ​​​െൻറ്​ ഫണ്ടുകൾ 10 ബില്ല്യൻ റിയാൽ ആയി കൂട്ടണം. സെൻട്രൽ ബാങ്ക്​ രാജ്യത്ത്​ പ്രവർത്തിക്കുന്ന ബാങ്കുകൾക്ക്​ നൽകുന്ന ലിക്വഡിഡിറ്റി കൂടുതലായി നൽകണം. ആറ്​ മാസത്തേക്ക്​ ഭക്ഷ്യസാധനങ്ങളെയും മെഡിക്കൽ സാധനങ്ങളെയും കസ്​റ്റംസ്​ നികുതിയിൽ നിന്ന്​ ഒഴിവാക്കി.

ഹോസ്​പ്പിറ്റാലിറ്റി, ടൂറിസം, റീ​ട്ടെയ്​ൽ മേഖല, സ്​മാൾ ആൻറ്​ മീഡിയം വ്യവസായം, വാണിജ്യസ്​ഥാപനങ്ങൾ, ലോജിസ്​റ്റിക്​സ്​ ഏരിയ എന്നീ മേഖലയിലെ സ്​ഥാപനങ്ങളു​െട വൈദ്യുതിവെള്ള ഫീസുകൾ ആറുമാസത്തേക്ക്​ ഒഴിവാക്കി. ലോജിസ്​റ്റിക്​ മേഖലയിലെ വാടകയും ആറുമാസത്തേക്ക്​ ഒഴിവാക്കി. ദുരന്തനിവാരണ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ്​ ഇതുസംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്​. യോഗത്തിൽ അമീർ അധ്യക്ഷത വഹിച്ചു.

ഖത്തറിലെ ഹോട്ടലുകളില്‍ ഇനി പാര്‍സല്‍ മാത്രം
ദോഹ: കോവിഡ് ബാധ നിയന്ത്രണത്തിൻെറ ഭാഗമായി രാജ്യത്തെ എല്ലാ ഹോട്ടലുകളിലും റെസ് റ്റോറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിേരാധിച്ചു.

ഇനിമുതൽ ഭക്ഷണം പാര്‍സലുകള്‍ മുഖേന നൽകാൻ മാത്രമേ അനുമതിയുള്ളൂ. റെസ്റ്റോറൻറുകളുടെ അകത്തോ പുറത്തോ ഒത്തുചേരലുകള്‍ക്കോ ഭക്ഷണം കഴിക്കുന്നതിനോ നിരോധനമുണ്ട്. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

Tags:    
News Summary - Qatar banned passenger flights from March 18 -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.