ദുബൈ എക്​സ്​പോയിലെ ഖത്തറി​ന്‍റെ പവലിയൻ

ദുബൈ എക്​​സ്​പോയിൽ ഖത്തറും

ദോഹ: ഒക്​ടോബർ ഒന്നിന്​ ആരംഭിക്കുന്ന ദുബൈ എക്​സ്​പോ 2020ൽ ഖത്തറി​ന്‍റെയും പങ്കാളിത്തം. ഖത്തർ: ദി ഫ്യൂച്ചർ ഈസ്​ നൗ' എന്ന പ്രമേയം ഉയർത്തിപ്പിടിച്ചാണ്​ രാജ്യത്തി​ന്‍റെ പാരമ്പര്യവും കരുത്തും പ്രദർശിപ്പിക്കുന്ന പവലിയൻ ഒരുക്കിയത്​​. ഒക്ടോബർ ഒന്ന്​ മുതൽ തുടങ്ങുന്ന എക്​സ്​പോ 2022 മാർച്ച്​ 31 വരെ നീളും. 'ഹൃദയങ്ങളെ ബന്ധിപ്പിക്കാം, ഭാവി സൃഷ്​ടിക്കാം' എന്ന ശീർഷകത്തിലാണ്​​ ലോകരാജ്യങ്ങളെല്ലാം എക്​സ്​പോ നടക്കുന്നത്​.

കോവിഡ് ഉള്‍പ്പെടെയുള്ള വിവിധ വെല്ലുവിളികളെയും ആഗോള മാറ്റങ്ങളെയും നേരിടുന്നതിലും വിജയിക്കുന്നതിലും ഉള്ള കാഴ്ചപ്പാടും വിജയകരമായ അനുഭവങ്ങളും കണക്കിലെടുത്ത് ഖത്തറി​ന്‍റെ മുന്‍നിര സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നതാണ്​ പവലിയൻ.

Tags:    
News Summary - Qatar at Dubai Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.