ദോഹ: വരയുടെ േലാകത്ത് ചുവടുകൾ ഉറപ്പിച്ച് പുരസ്കാരങ്ങൾ നേടുന്ന, രാജഗിരി പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി താമര ആർ പിള്ളക്ക് വീണ്ടും അംഗീകാരം. ‘ലാൻറ് മാർക്ക്’ ഖത്തറിൽ നടത്തിയ കുട്ടികൾക്കായുള്ള ചിത്രരചന മൽസരത്തിൽ അഞ്ച് വയസ് മുതൽ ഏഴ് വയസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ താമരക്കാണ് ഒന്നാം സ്ഥാനം. ഇതിന് മുമ്പും നിരവധി ചിത്രരചന പുരസ്കാരങ്ങൾ നേടിയിട്ടുള്ള താമര വളരെ കുട്ടിയിലെ ചിത്രരചന തുടങ്ങിയതാണ്. ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുകവലിക്കെതിരായ ബോധവൽക്കരണ ചിത്ര രചന മൽസരം, എഫ്.സി.സി നടത്തിയ കുട്ടികളുടെ ചിത്രരചന മൽസരം എന്നിവയിലെല്ലാം താമര നേട്ടങ്ങൾക്ക് അർഹയായിട്ടുണ്ട്. മലയാളികളായ രാംജിത്തിെൻറയും രാധികയുടെയും ഏക മകളായ താമര പഠനത്തിലും ഏറെ മുന്നിലാണ്. ഒളിമ്പ്യാഡ് നടത്തിയ പൊതു വിജ്ഞാന,കായിക ക്വിസിൽ ഇൗ മിടുക്കിക്ക് സമ്മാനം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.