ദോഹ: ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനും തകർക്കുന്നതിനുമായി ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്ന് ഖത്തർ–അമേരിക്ക സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യൂചിനും ഖ ത്തർ ധനകാര്യമന്ത്രി അലി ശരീഫ് അൽ ഇമാദിയും ചേർന്നുള്ള സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, ദോഹയിലെത്തിയ സ്റ്റീവൻ മ്യൂചിൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും പ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഖത്തറിനും അമേരിക്കക്കും ഇടയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതായിരുന്നു മ്യൂചിെൻറ സന്ദർശനം. ധനകാര്യമന്ത്രി അലി ശരീഫ് അൽ ഇമാദിയുമായും മറ്റു ഉന്നത വ്യക്തിത്വങ്ങളുമായും ഉദ്യോഗസ് ഥരുമായും മ്യൂചിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായത്തെ തടയുന്നതിനായി ഖത്തറും അമേരിക്കയും 2017 ജൂലൈയിൽ ഒപ്പുവെച്ച ധാരണാപത്രത്തെ തുടർന്നുള്ള തുടർപ്രവർത്തനങ്ങളും മറ്റും അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഖത്തറും അമേരിക്കയും പങ്കുവെച്ചു.
ഭീകരവാദ സാമ്പത്തിക സഹായത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികളിൽ തങ്ങളുടെ സഹകരണം ശ ക്തിപ്പെടുത്തുന്നത് സംബന്ധിച്ച് യോജിപ്പിലെത്തിയതായും ഇത് സംബന്ധിച്ച് ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവരുടെ വിവരങ്ങൾ കൈമാറാനും അവർക്കെതിരെ സംയുക്ത നടപടികൾ കൈക്കൊള്ളുന്നതിനായി ഖത്തരി ആഭ്യന്തര സൈനികവ്യവസ്ഥ വികസിപ്പിക്കാനും യോജിപ്പിലെത്തിയതായും സംയുക്ത പ്രസ്താവനയിൽ മ്യൂചിൻ വ്യക്തമാക്കി.
അമേരിക്കൻ ട്രഷറി സെക്രട്ടറിയുമായുള്ള സംഭാഷണങ്ങളും ചർച്ചകളും ഫലപ്രദമായിരുന്നുവെന്നും ഭീകരവാ ദത്തെ അതിെൻറ മുളയിലേ തന്നെ എടുത്തുകളയുന്നതിനുള്ള തീരുമാനം ഇരുരാഷ്ട്രങ്ങളും പങ്കുവെച്ചുവെന്നും മന്ത്രി അലി ശരീഫ് അൽ ഇമാദി പ്രസ്താവനയിൽ വ്യക്തമാക്കി. ഉന്നത തലത്തിൽ സംയുക്ത സഹകരണം തു ടരുന്നതിന് യോജിപ്പിലെത്തിയതായും ഭീകരസംഘടനകൾക്കുള്ള സാമ്പത്തിക സഹായത്തെ പ്രതിരോധിക്കുന്നതിന് അമേരിക്കയുമായി വളരെ അടുത്താണ് ഖത്തർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.