ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ആംബുലൻസ് വാഹനങ്ങളിൽ പുതിയ എമർജൻസി മുന്നറിയിപ്പ് സംവിധാനം പതിപ്പിക്കാനും ഉപയോഗിക്കാനും കമ്മ്യൂണിക്കേഷൻ റെഗുലേറ്റ റി അതോറിറ്റിയുടെ അംഗീകാരം. ആംബുലൻസുകളുടെ 300 മീറ്റർ വരെ മുന്നിലുള്ള വാഹനങ്ങൾക്ക് അടിയന്തരമായി ആംബുല ൻസ് പിന്നിൽവരുന്നുവെന്ന സന്ദേശം എത്തിക്കുന്ന സംവിധാനമാണ് പുതുതായി വരാൻ പോകുന്നത്.
സി ആർ എയുടെ താ ൽക്കാലിക അംഗീകാര പ്രകാരം എച്ച് എം സിക്ക് കീഴിലുള്ള ചില ആംബുലൻസ് വാഹനങ്ങളിൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുകയും ഉപയോഗിക്കുകയും ചെയ്യും. മേഖലയിൽ തന്നെ ഇതാദ്യമായാണ് ആംബുലൻസ് വാഹനങ്ങളിൽ എമർജൻസി മുന്നറിയിപ്പ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള അംഗീകാരം നൽകപ്പെടുന്നത്.
ട്രാൻസ്മിറ്റിംഗ് അലർട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ ആംബുലൻസിന് 300 മീറ്റർ മുന്നിൽ വരെയുള്ള വാഹനങ്ങളിലെ എഫ് എം റേഡിയോ സ്റ്റേഷൻ വഴി മുന്നറിയിപ്പ് ലഭിക്കും. എഫ് എം റേഡിയോ ഓൺ ചെയ്തവർക്ക് മാത്രമേ ഇത്തരത്തിലുള്ള മുന്നറിപ്പ് ലഭിക്കുകയുള്ളൂ. ആംബുലൻസ് സംബന്ധിച്ച മുന്നറിയിപ്പ് ടെക്സ്റ്റ് മെസേജ് രൂപത്തിൽ റേഡിയോ സ്ക്രീനിൽ തെളിയുന്നതോടൊപ്പം അറബി, ഇംഗ്ലീഷ് ഭാഷകളിൽ ഓഡിയോ മെസേജ് രൂപത്തിലും ൈഡ്രവർമാർക്ക് കേൾക്കാൻ സാധിക്കും. ആ സമയം എഫ് എം റേഡിയോ സിഗ്നൽ തടസ്സപ്പെടുകയും ആംബുലൻസ് എമർജൻസി മുന്നറിയിപ്പ് സംവിധാനം ഓട്ടോമാറ്റിക്കലായി പ്രവർത്തനസജ്ജമാകുകയും ചെയ്യും. ആംബുലൻസിന് വളരെ നേരത്തെ തന്നെ വഴി നൽകാനും ഗതാഗതം സുഗമമാക്കാനും ഇത് വഴി സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തനം വേഗത്തിലാക്കാൻ ആംബുലൻസ് വാഹനങ്ങൾക്കും ജീവനക്കാർക്കും കഴിയുമെന്നതും ഇതിെൻറ പ്രയോജനമാണ്.
പുതിയ സാങ്കേതികവിദ്യയായ എഫ് എം റേഡിയോ വഴിയുള്ള അടിയന്തര മുന്നറിയിപ്പ് സംവിധാനം (ഇ ഡബ്ല്യൂ എസ്) മേഖലയിൽ ഇതുവരെ ഒരു രാജ്യത്തും നടപ്പിലാക്കിയിട്ടില്ല. ആസ്േത്രലിയ, ചില യൂറോപ്യൻ രാജ്യങ്ങളിൽ എന്നിവിടങ്ങളിലാണ് നിലവിൽ ഇത് പ്രാബല്യത്തിലുള്ളത്. നൂതന സാങ്കേതിക സംവിധാനങ്ങൾ പ്രയോഗതലത്തിൽ കൊണ്ടുവരുന്നതിന് കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി വലിയ പിന്തുണയാണ് നൽകിവരുന്നത്. ഇ ഡബ്ല്യൂ എസ് പദ്ധതി വിജയമാകുന്നതോടെ ആരോഗ്യമേഖലയിലെ പുതിയ ചുവടുവെപ്പായി രേഖപ്പെടുത്തപ്പെടും.
പുതിയ സംവിധാനം സ്ഥാപിക്കുന്നതിെൻറ ഭാഗമായി ബന്ധപ്പെട്ട അതോറിറ്റികളുമായിസഹകരിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും സി ആർ എ, എച്ച് എം സി ആംബുലൻസ് സർവീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇ ഡബ്ല്യൂ എസിന് മൂന്ന് മാസത്തെ കാലാവധിയാണ് സി ആർ എ നൽകിയിരിക്കുന്നത്. ശേഷം സ്ഥിരമായി ഉപയോഗിക്കുന്നതിെൻറ സാധ്യതകൾ ആരാഞ്ഞതിന് ശേഷം മാത്രമായിരിക്കും പൂർണമായും അംഗീകാരം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.