നിരോധനമുള്ള രാജ്യക്കാരുടെ യു.എസ് യാത്രക്ക്  ഖത്തര്‍ എയര്‍വെയ്സ് ഗ്രീന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

ദോഹ: യുഎസ് നിരോധനമേര്‍പ്പെടുത്തിയ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ യുഎസിന്‍െറ ഗ്രീന്‍ കാര്‍ഡോ അല്ളെങ്കില്‍ ഡിപ്ളോമാറ്റിക് വിസയോ യു.എസിലെ പതിനഞ്ച് നഗരങ്ങളിലേക്കുള്ള യാത്രയില്‍ കൈവശം വെക്കണമെന്ന് ഖത്തര്‍ എയര്‍വെയ്സിന്‍്റെ നിര്‍ദേശം.  സുഡാന്‍, ലിബിയ, സോമാലിയ, സിറിയ, ഇറാന്‍, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പുതിയ യു.എസ് ഇമിഗ്രേഷന്‍ നടപടികള്‍ കടക്കാനായി ഗ്രീന്‍ കാര്‍ഡ് നിര്‍ദേശിക്കുന്നത്.  ഈ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പെര്‍മനെന്‍റ് റെസിഡന്‍സ് കാര്‍ഡ് (ഗ്രീന്‍ കാര്‍ഡ്), അല്ളെങ്കില്‍ ഫോറിന്‍ ഗവണ്‍മെന്‍റ്, യുണൈറ്റഡ് നാഷന്‍സ്, ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍, നാറ്റോ എന്നിവയുടെ വിസ നിര്‍ബന്ധമാണെന്ന് ഖത്തര്‍ എയര്‍വെയ്സിന്‍്റെ വെബ്സൈറ്റില്‍ പറയുന്നു.  യു.എസില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് ഭരണത്തില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തപ്പെട്ട മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് ഗ്രീന്‍കാര്‍ഡ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റഴേ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
ഗ്രീന്‍ കാര്‍ഡ് ഉടമകളും തടയപ്പെട്ടേക്കാമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിന്‍െറ വക്താവ് ഗിലിയന്‍ ക്രിസക്റ്റന്‍സണ്‍ ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. ഇതിനിടെ, ഈജിപ്ത് എയറില്‍ വന്ന ഏഴ് യാത്രക്കാരെ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയതായി കെയ്റോ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.  ഇറാഖില്‍ നിന്നത്തെിയ ആറു പേരെയും യെമനില്‍ നിന്നുള്ള ഒരാളെയുമാണ് വിലക്കിയത്. 
ഏഴ് രാജ്യങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ നടപടിയാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    
News Summary - qatar airways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.