തായ്ലൻഡിലെ ഫുക്കറ്റിെൻറ സൗന്ദര്യം
ദോഹ: പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ തായ്ലൻഡിലെ ഫുക്കറ്റിലേക്കുള്ള വിമാന സർവിസ് ജൂലൈ ഒന്നുമുതൽ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്. ബാങ്കോങ്കിലേക്ക് പ്രതിവാരമുള്ള 12 സർവിസുകളോടെ പ്രതിവാരം തായ്ലൻഡിലേക്കുള്ള സർവിസുകളുടെ എണ്ണം 16 ആകും.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികൾക്കായി തായ്ലൻഡ് തുറന്നു കൊടുക്കുന്നതിെൻറ ഭാഗമായാണ് ഖത്തർ എയർവേയ്സ് സർവിസ് പുനരാരംഭിക്കുന്നത്. പൂർണമായും വാക്സിനെടുത്ത യാത്രക്കാർക്ക് മാത്രമായിരിക്കും സന്ദർശനാനുമതി.ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി പുലർച്ച 2.55ന് പുറപ്പെടുന്ന ക്യൂ ആർ 840 നമ്പർ വിമാനം ഉച്ചക്ക് 1.30ന് ഫുക്കറ്റിലിറങ്ങും.
തിരികെ തിങ്കൾ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായി പുലർച്ച 2.30ന് ഫുക്കറ്റിൽ നിന്നും പുറപ്പെടുന്ന ക്യു.ആർ 841 നമ്പർ വിമാനം പുലർച്ച 5.30ന് ദോഹയിലിറങ്ങും.
2010ൽ ഖത്തർ എയർവേയ്സിെൻറ 93ാമത് ഡെസ്റ്റിനേഷനായാണ് ഫുക്കറ്റിലേക്കുള്ള സർവിസിന് ഖത്തർ എയർവേയ്സ് തുടക്കം കുറിച്ചത്. വാക്സിൻ എടുത്തവർക്ക് മാത്രമായി നിരവധി അവധിക്കാല പാക്കേജുകളാണ് ഖത്തർ എയർവേയ്സ് അവതരിപ്പിക്കുന്നത്. മാലിദ്വീപ്, ഇസ്തംബൂൾ, തിബിലിസി എന്നിവിടങ്ങളിലേക്കാണ് പുതിയ ക്വാറൻറീൻ ഫ്രീ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തിയശേഷവും തിരിച്ച് ഖത്തറിലെത്തിയശേഷവും ക്വാറൻറീൻ ബാധകമല്ല എന്നതാണ് പാക്കേജുകളുടെ സവിശേഷത.
കോവിഡ്-19 വാക്സിനേഷൻ പൂർത്തിയാക്കിയ ഖത്തരി പൗരന്മാർക്കും പ്രവാസികൾക്കും പുതിയ പാക്കേജുകൾ തെരഞ്ഞെടുക്കാം.ഖത്തർ എയർവേയ്സ് ഹോളിഡേയ്സിെൻറ ഉപഭോക്താക്കൾക്ക് പുതുതായി ലോഞ്ച് ചെയ്ത ഹോളിഡേയ്സിെൻറ അറബി വെബ്സൈറ്റ് വഴി പാക്കേജുകൾ ബുക്ക് ചെയ്യാം. അറബി സംസാരിക്കുന്ന യാത്രക്കാരുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് ഖത്തർ എയർവേയ്സ് പുതിയ അറബി വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.
ഗ്രീസിലെ ഏഥൻസ്, മൈക്കൊനോസ് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്സ് ഹോളിഡേയ്സ് നേരത്തേ തന്നെ അവധിക്കാല പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. 4380 റിയാൽ മുതലാണ് ഇവിടേക്കുള്ള പാക്കേജുകൾ ആരംഭിക്കുന്നത്. വിമാന ടിക്കറ്റ്, പ്രഭാത ഭക്ഷണം, മൂന്ന് രാത്രി താമസം, ട്രാൻസ്ഫർ, കാഴ്ചകൾ കാണുന്നതിനുള്ള പ്രാദേശിക സഹായം എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്.
മേയ് 14 മുതൽ സെപ്റ്റംബർ 30 വരെയാണ് പുതുതായി പ്രഖ്യാപിച്ച പാക്കേജ് കാലാവധി. മാലിദ്വീപിലേക്ക് 5766 റിയാൽ മുതൽ മൂന്നു ദിവസത്തെ പാക്കേജ് ആരംഭിക്കുന്നു. റിസോർട്ടുകളിലേക്കുള്ള സീ പ്ലെയിൻ ട്രാൻസ്ഫർ ഇതിലുൾപ്പെടും. ഇസ്തംബൂളിലേക്കുള്ള പാക്കേജുകൾക്ക് 2420 റിയാലും തിബിലിസിലേക്ക് 3340 റിയാലും മുതലാണ് നാല് രാത്രികളുൾപ്പെടുന്ന പാക്കേജുകളുടെ നിരക്ക്. കൂടുതൽ വിവരങ്ങൾ qatarairwaysholidays.com/qaen/offers/quarantinefreeholidays എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.
വ്യോമയാന മേഖല പതിയെ സാധാരണ നിലയിലേക്ക് തിരിച്ചുവരുകയാണെന്നും കമ്പനി പഴയതുപോലെ സർവിസുകൾ പുനരാരംഭിക്കുകയാണെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. വിമാനയാത്രക്ക് കോവിഡ് വാക്സിൻ നിർബന്ധമാകും. ഇതിനകം തന്നെ വിവിധ കമ്പനികൾ യാത്രക്ക് മുേമ്പ വാക് സിനേഷെൻറ രേഖകൾ ചോദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.