ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി

ഗ​ൾ​ഫ് വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി​മാ​രു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി

ദോ​ഹ: പ​ശ്ചി​മേ​ഷ്യ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന പി​രി​മു​റു​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി.

സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സൗ​ദ്, കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് ജ​ർ​റാ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബ​ദ​ർ ബി​ൻ ഹ​മ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി എ​ന്നി​വ​രു​മാ​യാ​ണ് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച​ ന​ട​ത്തി​യ​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ന​യ​ത​ന്ത്ര സം​യു​ക്ത ശ്ര​മ​ങ്ങ​ളും ച​ർ​ച്ച​യാ​യി.

അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​വും സ്വ​ത​ന്ത്ര്യ സ​മു​ദ്ര സ​ഞ്ചാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ ശാ​ശ്വ​ത​വും സ​മ​ഗ്ര​വു​മാ​യ സ​മാ​ധാ​നം കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന എ​ല്ലാ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്കും ഖ​ത്ത​റി​ന്റെ പൂ​ർ​ണ്ണ പി​ന്തു​ണ അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു. സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ നേ​താ​ക്ക​ൾ വി​ല​യി​രു​ത്തി.

Tags:    
News Summary - Qatari Prime Minister holds talks with Gulf foreign ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.