അംഗത്വ കാലാവധി നീട്ടണം -പ്രവാസി വെൽഫെയർ

ദോഹ: പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംസ്ഥാന സര്‍ക്കാറിനു കീഴിലെ നോർക്കാ റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ -അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി നീട്ടണമെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

സെപ്റ്റംബർ 18ന് നിലവിലെ എൻറോൾമെന്റ് കാലാവധി അവസാനിക്കാനിരിക്കെ നിരവധി പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ കഴിയാത്ത സാഹചര്യമുണ്ട്. ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി, വരുമാനക്കുറവ്, ജോലി നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാൽ ഇപ്പോൾ അംഗത്വമെടുക്കാൻ കഴിയാത്തവർക്ക് പിന്നീട് അവസരം നൽകണമെന്നും പ്രവാസി വെൽഫെയർ ഖത്തർ ആവശ്യപ്പെട്ടു.

Tags:    
News Summary - Pravasi Welfare says Membership period should be extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.