ദോഹ: ആഗോള പ്രതിസന്ധികൾക്കിടയിലും 2025-26 സാമ്പത്തിക വർഷത്തിൽ റെക്കോഡ് സാമ്പത്തിക നേട്ടവുമായി ഖത്തർ എയർവേസ്. 83.8 ബില്യൺ ഖത്തർ റിയാൽ എന്ന മികച്ച മൊത്തം വരുമാനമാണ് ഖത്തർ എയർവേസ് കൈവരിച്ചത്. മാർച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കണക്കുകൾ പ്രകാരം 7.08 ബില്യൺ ഖത്തർ റിയാൽ (ഏകദേശം 1.94 ബില്യൺ യു.എസ് ഡോളർ) അറ്റാദായമാണ് രേഖപ്പെടുത്തിയത്. പ്രവർത്തന ലാഭം 15.2 ബില്യൺ ഖത്തർ റിയാൽ ആണ്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളെയും വ്യോമപാത അടക്കലിനെയും അതിജീവിച്ച് ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക മുന്നേറ്റമാണ് എയർലൈൻ കാഴ്ചവെച്ചിരിക്കുന്നത്.
ആഗോള വിമാന സർവിസുകളിൽ ഓൺ-ടൈം പെർഫോമൻസിൽ ഏറ്റവും മികച്ച നിരക്കായ 86 ശതമാനം നിലനിർത്താനും ഖത്തറിന്റേ ദേശീയ എയർലൈന് സാധിച്ചു. വിമാന യാത്രക്കാരുടെ എണ്ണത്തിൽ 4.18 കോടിയായി രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ മേഖലയിലെ വിമാന സർവിസുകളുടെ ശേഷി പൂർണ്ണതോതിലേക്ക് എത്തിയില്ലെങ്കിലും, തങ്ങളുടെ ആഗോള ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഖത്തർ എയർവേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹമദ് അൽ ഖാതിർ അറിയിച്ചു. 2026 വേനൽക്കാലത്തോടെ 160ലധികം ഇടങ്ങളിലേക്ക് സർവിസ് വ്യാപിപ്പിക്കാനാണ് ഖത്തർ എയർവേസ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.