????? ????????? ????????????? ???? ?????????????????? ?????? ????? ????????? ???? ?? ???

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഹോട്ടൽ താമസം ഉൾപ്പെടുന്ന ടിക്കറ്റുമായി ഖത്തർ എയർവേസ്​​

ദോഹ: കോവിഡ്–19നെ തുടർന്ന് ഖത്തറിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ആഗസ്​റ്റ് 1 മുതൽ രാജ്യത്തേക്ക് മടങ്ങിവരാൻ ഭരണകൂടം അനുമതി നൽകിയിരിക്കെ, യാത്രക്കാർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കാനൊരുങ്ങി ഖത്തർ എയർവേസ്​​. യാത്രാ ടിക്കറ്റിനൊപ്പം ഹോട്ടലുകളിൽ 14 ദിവസത്തെ താമസവും ഉൾപ്പെടുത്തിയുള്ള പ്രത്യേക പാക്കേജുകൾ​ ഉടൻ പ്രഖ്യാപിക്കുമെന്ന് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ്​ സീനിയർ വൈസ്​ പ്രസിഡൻറ് സലാം അൽ ഷവാ പറഞ്ഞു. സമ്പർക്ക വിലക്കിനായി ക്വാറൈൻറൻ സൗകര്യമുള്ള ഫൈവ് സ്​റ്റാർ, ഫോർ സ്​റ്റാർ, ത്രീ സ്​റ്റാർ ഹോട്ടലുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും പാക്കേജിലുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്തെ കോവിഡ്–19 നിയന്ത്രണങ്ങൾ നാല് ഘട്ടങ്ങളിലായി നീക്കുമ്പോൾ മൂന്നാം ഘട്ടത്തിലാണ് കോവിഡ്–19 വ്യാപനം കുറഞ്ഞ നാടുകളിൽ നിന്നും താമസക്കാർക്ക് മടങ്ങിയെത്താൻ അനുമതി നൽകിയിരിക്കുന്നത്. മടങ്ങിയെത്തുന്നവർ സ്വന്തം ചെലവിൽ 14 ദിവസം ഹോട്ടലുകളിൽ സമ്പർക്ക വിലക്കിൽ കഴിയണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ ഉന്നതാധികാര സമിതി വക്താവ് ലുൽവ റാഷിദ് അൽ ഖാതിർ കഴിഞ്ഞ ദിവസമാണ് ഖത്തറിലെ ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ വിശദമാക്കിയത്. ദോഹയിലേക്ക് മടങ്ങിയെത്തുന്നവർക്ക് വീടുകളിൽ സമ്പർക്ക വിലക്കിൽ പോകാൻ അനുവദിക്കുകയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - qatar airways-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.