വിദേശത്തുള്ള ഒമാൻ വിദ്യാർഥികളെ തിരികെയെത്തിച്ച് ഖത്തർ എയർവേസ്​

ദോഹ: കോവിഡ്–19 വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന ഒമാൻ വിദ്യാർഥികളെ തിരികെയെ ത്തിക്കുന്നതിന് ഖത്തർ എയർെവേസി​ൻറ പ്രത്യേക ചാർട്ടർ വിമാനങ്ങൾ. മാർച്ച് 30നും ഏപ്രിൽ ഒന്നിനുമിടയിൽ ഖത്തർ എയർവേസ ി​​​െൻറ എയർബസ്​ എ 321, ബോയിങ് 777 വിമാനങ്ങളിലാണ് വിദ്യാർഥികളെ മസ്​കത്തിൽ തിരികെയെത്തിച്ചത്. ആസ്​േത്രലിയ, ന്യൂസിലാൻഡ്, അമേരിക്ക രാജ്യങ്ങളിൽ പഠിക്കുന്ന ഒമാനി വിദ്യാർഥികൾക്കാണ് ഇതുവഴി സ്വദേശത്തേക്ക് തിരികെ പറക്കാൻ അവസരം ലഭിച്ചത്.കോവിഡ്–19 പ്രതിരോധിക്കുന്നതി​െൻറയും മുൻകരുതലെടുക്കുന്നതി​െൻറയും ഭാഗമായി ലോകാടിസ്​ഥാനത്തിൽ തന്നെ വിമാനത്താവളങ്ങൾ അടച്ചിടുന്ന സാഹചര്യത്തിൽ ഖത്തർ എയർവേസി​​െൻറ ഇടപെടൽ മൂലം നിരവധി ഒമാനികൾക്കാണ് നാടണയാനായത്. ഈ പ്രതിസന്ധി ഘട്ടത്തിലും നിരവധി പേരാണ് സ്വദേശത്തേക്ക് മടങ്ങുന്നതിനും കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിനും ആഗ്രഹിക്കുന്നതെന്നും എയർലൈനെന്ന നിലയിൽ അവരെ സഹായിക്കുകയെന്നത് പ്രഥമ പരിഗണനയാണെന്നും അധികൃതർ പറഞ്ഞു.


മസ്​കത്തിലേക്ക് ചാർട്ടർ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികളെടുത്ത ഒമാൻ അധികാരികൾക്കും വിമാനത്താവള മാനേജ്മ​െൻറിനും ജീവനക്കാർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ഖത്തർ എയർവേയ്സ്​ സി. ഇ. ഒ അക്ബർ അൽ ബാകിർ പറഞ്ഞു.ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള 60 നഗരങ്ങളിലേക്കായി ദിവസേന 130 സർവീസുകളാണ് ഖത്തർ എയർവേസ്​ പ്രവർത്തിപ്പിക്കുന്നത്​. കോവിഡ്–19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഓരോ ദിവസവും ഓരോ നഗരങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്​. അത് വിമാന സർവീസുകളെയും ബാധിക്കുന്നുവെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു.നേരത്തെ പാക്കിസ്​ഥാൻ, ഇന്ത്യ, ഫിലിപ്പൈൻ, സ്വിറ്റ്സർലൻഡ്, അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്​ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനും ഖത്തർ എയർവേസ്​ വിമാന സർവീസ്​ സഹായിച്ചിരുന്നു.

Tags:    
News Summary - qatar airways-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.