അ​ഷ്ഗാ​ൽ സ്മാ​ർ​ട്ട് ജ​ല​സേ​ച​ന പ​ദ്ധ​തി ഹി​റ്റ്

ദോഹ: പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ നടപ്പാക്കിയ 'സ്മാർട്ട് ജലസേചന പദ്ധതി' വൻ ഹിറ്റ്. അൽ ഖോർ - അൽ ദഖീറ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് അൽ തവാസുൽ പാർക്ക്, അൽ ഖോർ മുനിസിപ്പാലിറ്റി പാർക്ക് എന്നിവിടങ്ങളിലാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. പുതിയ സ്മാർട്ട് പദ്ധതിയിലൂടെ പാർക്കുകളിലെ ജല ഉപഭോഗത്തിൽ 25 ശതമാനം വരെ കുറവ് വരുത്താനും സംസ്കരിച്ച മലിനജലം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും സാധിച്ചു.

മണ്ണിന്റെ ഈർപ്പം നിരന്തരം നിരീക്ഷിക്കുന്നതിനായി അത്യാധുനിക മോയിസ്ചർ സെൻസറുകളും ഇന്റലിജന്റ് കൺട്രോൾ സംവിധാനവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചെടികൾക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം നൽകാൻ സഹായിക്കുന്നു.കൂടാതെ, സ്മാർട്ട് ജലസേചന സംവിധാനത്തിലൂടെ അനാവശ്യ ജല ഉപഭോഗം, ജലചോർച്ച, പ്രവൃത്തിച്ചെലവ് എന്നിവ കുറക്കാനും സാധിച്ചു. ഇതിലൂടെ, അറ്റകുറ്റപ്പണികൾക്കുള്ള സമയവും ചെലവും കുറയ്ക്കാനും സാധിച്ചു.

ഭാവി വികസനങ്ങൾ കൂടി മുന്നിൽ കണ്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. പൊതു അടിസ്ഥാനസൗകര്യ പദ്ധതികളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗപ്പെടുത്താമെന്ന് ഈ പദ്ധതിയുടെ വിജയത്തിലൂടെ വ്യക്തമായെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Ashghal Smart Irrigation Project,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.