Posted On
date_range Updated On
date_range ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില കുറഞ്ഞു
ദോഹ: ആഗസ്റ്റ് മാസത്തെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതിയ നിരക്കിൽ പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വിലയിൽ നേരിയ കുറവുണ്ട്. അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരും. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 ഖത്തർ റിയാലാണ് പുതിയ നിരക്ക്.
ജൂലൈ മാസത്തിൽ ഇത് 2.05 റിയാലായിരുന്നു. സൂപ്പർ ഗ്രേഡ് പെട്രോൾ (2.10), ഡീസൽ (2.05) എന്നിവയുടെ വില മാറ്റമില്ലാതെ തുടരും. രാജ്യാന്തര എണ്ണ വിപണി നിരക്ക് അനുസരിച്ച് 2017 മുതൽ ഖത്തർ എനർജിയാണ് എല്ലാ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.