എം​ഡി​സി​പി​യ​ൻ​സ് ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗും കു​ടും​ബ സം​ഗ​മ​വും പരിപാടിയുടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം നിർവഹിച്ചപ്പോൾ 

ക്രിക്കറ്റ് പ്രീമിയർ ലീഗും കുടുംബ സംഗമവും; പോസ്റ്റർ പ്രകാശനം

ദോഹ: മാലിക് ദീനാർ കോളജ് ഓഫ് ഫാർമസി അലൂമ്നി അസോസിയേഷൻ – ഖത്തർ സംഘടിപ്പിക്കുന്ന ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗും കുടുംബ സംഗമവും ആഗസ്റ്റ് ആറിന് വൈകീട്ട് ഏഴു മണി മുതൽ ഗറാഫയിലെ പേളിങ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഹിലാൽ കാലിക്കറ്റ് റെസ്റ്റാറന്റിൽ നടന്നു.

ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങൾക്കിടയിലെ ഐക്യവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മുൻ വിദ്യാർഥികളെയും കുടുംബാംഗങ്ങളെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്നതിനുമായാണ് ക്രിക്കറ്റ് ലീഗും കുടുംബ സംഗമവും സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾക്കപ്പുറം പരസ്പര ബന്ധങ്ങൾ ദൃഢമാക്കാനും പുതിയ തലമുറയെ കൂട്ടായ്മയുടെ ഭാഗമാക്കാനുമുള്ള അവസരമായിരിക്കും പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

ടൂർണമെന്റിൽ ഫാർമ സൂപ്പർ കിങ്, ഫാർമ വാരിയേഴ്സ്, ഡോസ് ഡെവിൽസ്, ഫാർമ കൈനെറ്റിക് എന്നീ നാല് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഖത്തറിലെ മികച്ച ക്രിക്കറ്റ് താരങ്ങൾ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും.

ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ വിനോദ, കലാ-സാംസ്കാരിക പരിപാടികൾ, ഗെയിമുകൾ, മത്സരങ്ങൾ, സമ്മാന പദ്ധതികൾ തുടങ്ങി നിരവധി ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

ഖത്തറിലെ മുഴുവൻ എംഡിസിപിയൻസ് അംഗങ്ങളെയും കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകർ അഭ്യർഥിച്ചു. പോസ്റ്റർ പ്രകാശന ചടങ്ങിൽ അഷ്റഫ് നെല്ലിക്കുന്ന്, ആരിഫ് ബംബ്രൺ, സുലൈമാൻ അസ്‌കർ, ഷംനാദ് കല്ലാർ, ഷാനവാസ് ബേട്രിയ, അബ്ദുൽ റഹിമാൻ എരിയാൽ, അജ്മൽ റോഷൻ, നിസാർ ബേക്കൽ, ഹനീഫ് പാട്ല എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Cricket Premier League and family reunion; Poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.