എ.ഐ സാങ്കൽപിക ചിത്രം
Posted On
date_range Updated On
date_range സീറ്റ് ബെൽറ്റ് ധരിക്കാം; സുരക്ഷിതമായി യാത്ര ചെയ്യാം
ദോഹ: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാരും മറ്റ് യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നത് ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഗതാഗത നിയമങ്ങളോടുള്ള പ്രതിബദ്ധത കൂടിയാണ് വ്യക്തമാക്കുന്നത്. കൃത്യമായി സീറ്റ് ബെൽറ്റ് ധരിച്ച് നിയമങ്ങൾ പാലിക്കുന്നത് സുരക്ഷിതമായ യാത്ര ഉറപ്പുനൽകുന്നു.
ഓരോ യാത്ര ആരംഭിക്കുന്നതിന് മുമ്പും സീറ്റ് ബെൽറ്റ് ധരിക്കുന്നത് ശീലമാക്കണമെന്ന് മന്ത്രാലയം സോഷ്യൽമീഡിയ ബോധവൽക്കരണ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഗതാഗത നിയമങ്ങൾ പാലിക്കുന്നത് എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.