ദോഹ: ഖത്തർ എയർവേയ്സും ബോയിങും തമ്മിൽ അഞ്ച് 777 ൈഫ്രറ്റർ വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് ധാരണയായി. ബ്രിട്ടനിലെ ഹാംഷയറിൽ നടക്കുന്ന ഫാൻബറ രാജ്യാന്തര എയർഷോയിലാണ് കരാറൊപ്പിട്ടത്. ചടങ്ങിൽ ഖത്തർ ധനകാര്യമന്ത്രി അലി ശെരീഫ് അൽ ഇമാദി സംബന്ധിച്ചു.
ഖത്തർ എയർവേയ്സിെൻറ കാർഗോ നിരയിലേക്ക് അഞ്ച് ബോയിങ് 777 വിമാനങ്ങൾ കൂടി ചേർക്കുന്നത് ഏറെ സന്തോഷം നൽകുന്നതാണെന്നും കഴിഞ്ഞ 15 വർഷങ്ങൾക്കുള്ളിൽ ലോകത്തെ മുൻനിര കാർഗോ വിമാന സർവീസായി ഖത്തർ എയർവേയ്സിന് മാറിയെന്നും ഗ്രൂപ്പ് സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ബോയിങുമായുള്ള ബന്ധം ഇതിൽ നിർണായകമായ ഘടകമായിരുന്നു. നിലവിൽ 13 ബോയിങ് 777 ൈഫ്രറ്ററുകളും രണ്ട് 747–8 ൈഫ്രറ്ററുകളുമാണ് ഖത്തർ എയർവേയ്സ് നിരയിലുള്ളത്. പുതിയ ഓർഡർ കൂടി ലഭ്യമാകുന്നതോടെ ബോയിങ് ൈഫ്രറ്റർ വിമാനങ്ങളുടെ എണ്ണം 20 കവിയും. 777 ൈഫ്രറ്ററുകളുടെ ഗുണം ഖത്തർ എയർവേയ്സ് തിരിച്ചറിയുന്നതിൽ അഭിമാനമുണ്ടെന്ന് ബോയിങ് കൊമേഴ്സ്യൽ എയർപ്ലൈൻസ് പ്രസിഡൻറും സി ഇ ഒയുമായ കെവിൻ മക് അലിസ്റ്റർ പറഞ്ഞു. 102 മെട്രിക് ടൺ ഭാരവും വഹിച്ച് 4900 നോട്ടിക്കൽ മൈൽ വരെ ദൂരം സഞ്ചരിക്കാൻ തക്ക ശേഷിയുള്ളതാണ് ബോയിങ് 777 ൈഫ്രറ്റർ വിമാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.