ദോഹ: കുവൈത്തിൽ നിന്നും ഫിലിപ്പീൻസിലേക്ക് മടങ്ങുന്നവർക്ക് ഖത്തർ എയർവേയ്സ് സൗജന്യ ടിക്കറ്റ് നൽകുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിൽ നിന്നുള്ള തങ്ങളുടെ പൗരന്മാരെ തിരിച്ചുവിളിക്കാൻ തീരുമാനിച്ച ഫിലിപ്പീൻ സർക്കാറിെൻറ തീരുമാനത്തെ തുടർന്ന് കുവൈത്തിൽ നിന്നും മടങ്ങുന്നവർക്ക് ഖത്തർ എയർവേയ്സ് സൗജന്യ ടിക്കറ്റ് നൽകുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലും അറബി പത്രങ്ങളിലും വാർത്ത വന്നതിന് പിന്നാലെയാണ് ഖത്തർ എ യർവേയ്സ് ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കുവൈത്തും ഫിലിപ്പീൻസും തമ്മിലുണ്ടായ തൊഴിൽതർക്കത്തെ തുടർന്നാണ് കുവൈത്തിൽ നിന്നുള്ള തങ്ങളുടെ പൗരന്മാരെ തിരിച്ചുവിളിക്കാൻ ഫിലിപ്പീൻ സർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.