ഖത്തർ എയർവേസ്​ നമ്പർ വൺ

ദോഹ: തുടർച്ചയായി ആറാം തവണവും സ്​കൈട്രാക്​സ്​ എയർലൈൻസി​െൻറ ഏറ്റവും മികച്ച എയർലൈൻസിനുള്ള പുരസ്​കാരം സ്വന്തമാക്കി ഖത്തർ എയർവേസ്​. ഏറ്റവും മികച്ച ബിസിനസ്​ ക്ലാസ്​, ബെസ്​റ്റ്​ ബിസിനസ്​ സീറ്റ്​, പശ്ചി​മേഷ്യയിലെ ഏറ്റവും മികച്ച എയർലൈൻസ്​ എന്നീ ബഹുമതികളാണ്​ ഖത്തർ എയർവേസ്​ സ്വന്തമാക്കിയത്​. 2019 സെപ്​റ്റംബർ മുതൽ 2021 ജൂ​ൈല​ വരെ 23 മാസത്തിനുള്ളിൽ യാത്രക്കാരുടെ സർവേയുടെ കൂടി അടിസ്​ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​. ​യാത്രാ സമയവും കോവിഡ്​ മഹാമാരികാലത്തെ സേവനവും കണക്കിലെത്തപ്പോൾ ഖത്തർ എയർവേസ്​ സേവനത്തിൽ നമ്പർ വൺ ആയി മാറി. 350 എയർലൈൻ കമ്പനികൾ മാറ്റുരച്ച മത്സരത്തിൽ സിങ്കപ്പൂർ എയർലൈൻസ്​ രണ്ടും ജപ്പാനി​െൻറ നിപ്പൺ എയർവേസ്​ മൂന്നും സ്​ഥാനത്തെത്തി.

ആത്​മാർഥവും അത്​ഭുതകരവുമായ സേവനത്തിനുള്ള അംഗീകാരമാണ്​ ഈ നേട്ടം.

മഹാമാരിയുടെ ദുരിതകാലത്തും ഞങ്ങളിലെ വിശ്വാസം നിലനിർത്തുകയും പിന്തുണനൽകുകയും ചെയ്​ത യാത്രക്കാർക്ക്​ നന്ദിയർപ്പിക്കുന്നു.

ഈ കാലഘട്ടത്തിലും നിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്​ചയില്ലാതെ സർവിസ്​ നടത്തിയതിനുള്ള അംഗീകാരമായാണ്​ ഈ നേട്ടം കണക്കാക്കുന്നത്​ -ഖത്തർ എയർവേസ്​ സി.ഇ. അക്​ബർ അൽ ബാകിർ പറഞ്ഞു.

സ്​കൈട്രാക്​സി​െൻറ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി നേരത്തെ ഹമദ്​ രാജ്യാന്തര വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നു. 

Tags:    
News Summary - Qatar Airways number one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.