അണുവിമുക്​തമായി പറക്കാം, ഖത്തർ എയർവേസിൽ

ദോഹ: ഖത്തർ എയർവേസിൽ​ സകലമേഖലയിലും ഉപയോഗിക്കുന്നത്​ കൃത്യമായ ശുചീകരണസംവിധാനങ്ങൾ. വിമാനത്തിലെ ശുചീകരണ ഉത്പന്നങ്ങള്‍ അന്താരാഷ്​ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും ലോകാരോഗ്യ സംഘടനയും ശിപാര്‍ശ ചെയ്തവയാണെന്ന്​ അധികൃതർ പറയുന്നു.


ഏറ്റവും പുതിയ രീതിയിലാണ് വായു അരിച്ചെടുക്കുന്നത്​. 99.97 ശതമാനം വൈറസ്, ബാക്ടീരിയ കീടങ്ങള്‍ ഇതുവഴി നശിപ്പിക്കാൻ കഴിയും.
വിമാനത്തിലെ എല്ലാ ലിനന്‍, ബ്ലാങ്കറ്റുകളും സൂക്ഷ്മാണുക്കളെ കൊല്ലുന്ന താപനിലയില്‍ കഴുകി വൃത്തിയാക്കുകയും ഉണക്കി മടക്കി സൂക്ഷിക്കുകയുമാണ് പതിവ്. ഉപയോഗിച്ച ഹെഡ്സെറ്റുകള്‍ ഉടന്‍ തന്നെ സാനിറ്റൈസ് ചെയ്യുന്നുമുണ്ട്. ഇവയെല്ലാം ഓരോ പാക്കുകളാക്കിയാണ് യാത്രക്കാര്‍ക്കായി സൂക്ഷിക്കുന്നത്. അതേസമയം ആസ്​ട്രേലിയയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കമ്പനി തയ്യാറെടുക്കുന്നുണ്ട്​.

ഈ മാസം 29 മുതല്‍ 48,000 യാത്രക്കാരെ കൂടുതല്‍ നാട്ടിലെത്തിക്കുന്ന വിധത്തിലാണ് ഖത്തര്‍ എയർവേസ്​ സര്‍വീസുകള്‍ ക്രമീകരിക്കുന്നത്. ലോകം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ നിരവധി പേരാണ്​ തങ്ങളുടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഖത്തര്‍ എയർവേസ്​ അതിന് ശ്രമിക്കുകയാണെന്നും ആസ്​ട്രേലിയന്‍ സര്‍ക്കാറിനോടും എയര്‍പോര്‍ട്ടുകളോടും ജീവനക്കാരോടും നന്ദി അറിയിക്കുന്നതായും ഖത്തര്‍ എയർവേസ്​ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.

ലോകത്തിലെ 70ലേറെ രാജ്യങ്ങളിലേക്ക് പ്രതിദിനം ഖത്തര്‍ എയർവേസി​​െൻറ 150 വിമാനങ്ങളാണ് നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ചിലപ്പോള്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ പുറപ്പെടുവിക്കുന്നതിനാല്‍ ഓരോ രാജ്യത്തുമെത്തുക ഇപ്പോള്‍ എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും അധികൃതരുമായും തങ്ങള്‍ ബന്ധപ്പെടുന്നുണ്ടെന്നും തങ്ങള്‍ക്ക് സാധിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ഖത്തര്‍ എയർവേസ്​ ഏറ്റവും മികച്ച ശുചിത്വ രീതികളാണ് പിന്തുടരുന്നതെന്നും അക്ബര്‍ അല്‍ ബാകിര്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - qatar airways-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.