ആരോഗ്യപ്രവർത്തകർക്ക്​ വീണ്ടും ഖത്തർ എയർവേയ്​സിന്‍റെ സമ്മാനം​

ദോഹ: ​ആരോഗ്യപ്രവർത്തകർക്ക്​ ഖത്തർ എയർവേയ്​സിൽ നിന്ന്​ വീണ്ടും സന്തോഷ വാർത്ത. കോവിഡ്​ കാലത്ത്​ സമൂഹത്തിനായി മികച്ച സേവനങ്ങൾ നൽകിയതിന്​ ആരോഗ്യപ്രവർത്തകർക്കായി കമ്പനി​ 100,000 സൗജന്യവിമാനടിക്കറ്റുകൾ നൽകിയിരുന്നു. എന്നാൽ കോവിഡ്​ സാഹചര്യത്താൽ പലർക്കും നിശ്​ചിതസമയത്ത്​ യാത്രചെയ്യാൻ സാധിച്ചിരുന്നില്ല. ഇവർക്ക്​ 2021 സെപ്​റ്റംബർ 30 വരെ ഈ ടിക്കറ്റുകളുടെ ബുക്കിങ്​ തീയതി ഖത്തർ എയർവേയ്​സ്​ ദീർഘിപ്പിച്ചുനൽകിയിരിക്കുകയാണ്​​. 2022 മാർച്ച്​ 31 വരെ യാത്രാചെയ്യാനുമാകും.

'താങ്ക്​ യു' എന്ന പ്രത്യേകപദ്ധതിക്ക്​ കീഴിലാണ്​ കോവിഡ് രോഗബാധിതർക്കായി ജീവിതം സമർപ്പിച്ച ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ വിമാന ടിക്കറ്റുകൾ ലോകത്തിലെ മുൻനിര എയർലൈനായ ഖത്തർ എയർവേയ്സ്​ സമ്മാനം നൽകിയത്​. കഴിഞ്ഞ മേയ്​ 12ന്​ ലോകനഴ്​സസ്​ ദിനത്തിനോടനുബന്ധിച്ചായിരുന്നു ഇത്​. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷം ആരോഗ്യ പ്രവർത്തകർക്കാണ് സൗജന്യ ടിക്കറ്റ് നൽകിയത്​. ആരോഗ്യ പ്രവർത്തകരോടുള്ള ആദരവായാണിത്​.

കഴിഞ്ഞ മേയ് 12ന്​ ദോഹ സമയം പുലർച്ചെ 1 മുതൽ മെയ് 18 അർധരാത്രി 11.59 വരെയാണ്​ ടിക്കറ്റിനായി രജിസ്​റ്റർ ചെയ്യേണ്ടിയിരുന്നത്​. ആഗോളതലത്തിൽ ഡോക്ടർമാർ, മെഡിക്കൽ പ്രാക്ടീഷ്യണർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ, ഫാർമസിസ്​റ്റ്, ലാബ് ടെക്നീഷ്യൻമാർ, ക്ലിനിക്കൽ ഗവേഷകർ എന്നിവരെല്ലാം സൗജന്യ ടിക്കറ്റിന് യോഗ്യരായിരുന്നു. രജിസ്​റ്റർ ചെയ്​തവർക്ക്​ ലഭിക്കുന്ന പ്രമോഷൻ കോഡ് ഉപയോഗിച്ച് 2020 നവംബർ 26ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണമായിരുന്നു. 2020 ഡിസംബർ 10ന് മുമ്പായി യാത്ര ചെയ്യുകയും വേണമായിരുന്നു. എന്നാൽ പലർക്കും കോവിഡ്​ സാഹചര്യമായതിനാൽ യാത്ര ചെയ്യാനോ ടിക്കറ്റ്​ ബുക്ക്​ ചെയ്യാനോ സാധിച്ചിരുന്നില്ല. ഇവർക്ക്​ ഖത്തർ എയർവേയ്​സിൻെറ പുതിയ തീരുമാനം ആശ്വാസം പകരും.

Tags:    
News Summary - Qatar Airways' gift to health workers again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.