Posted On
date_range Updated On
date_range ഖത്തർ എയർവേയ്സിൻെറ ആദ്യവിമാനം 11ന് റിയാദിലേക്ക്
ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവേയ്സിൻെറ വിമാനം ജനുവരി 11ന് റിയാദിലേക്ക്. ഖത്തർ എയർവേയ്സിൻെറ വെബ്സൈറ്റ് പ്രകാരം ദോഹയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.5ന് പുറപ്പെട്ട് വൈകുന്നേരം 3.30നാണ് വിമാനം സൗദിയിൽ എത്തുക.
ഖത്തർ വിമാനങ്ങൾ കഴിഞ്ഞ ദിവസം മുതൽ സൗദി അറേബ്യയുടെ വ്യോമ പാത ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ആദ്യ വിമാനം കഴിഞ്ഞ വ്യാഴാഴ്ച രാത്രി സൗദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബർഗിലേക്ക് പറന്നിരുന്നു. മൂന്നരവർഷത്തെ ഉപരോധത്തിന് ശേഷം ആദ്യമായാണ് റിയാദിലേക്ക് ഖത്തറിൻെറ വിമാനം ജനുവരി 11ന് പറക്കുന്നത്. ഈ വിമാനത്തിലേക്കുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.