ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ ഭാഗ്യവിജയികളെ തിരെഞ്ഞെടുത്തപ്പോൾ
ദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് ടു ഹാപ്പിനെസ് ആദ്യഘട്ട ഭാഗ്യവിജയികളെ തിരെഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സി.ഇ.ഒ നിതിൽ, സി.ഒ.ഒ ഹരീഷ്, മറ്റ് മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
8 വിജയികൾക്ക് 3,000 ഖത്തർ റിയൽ കാഷ് പ്രൈസും ഒരാൾക്ക് പുതിയ മോഡൽ എം.ജി 5 കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. 2026 ജൂലൈ 4 മുതൽ ഡിസംബർ 23 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 9 എംജി 5 കാറുകൾ, 1,20,000 ഖത്തർ റിയാൽ കാഷ് (40 പേർക്ക്), 1 വിജയിക്ക് ബമ്പർ സമ്മാനമായി ജെറ്റൂർ ടി 1 കാർ എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്.
ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലെറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ പൂരിപ്പിച്ചു നൽകി മെഗാ പ്രൊമോഷനിൽ പങ്കെടുക്കാം. ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങൾ ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. ഫുഡ്, നോൺ ഫുഡ്, ഗാർമെന്റ്സ്, ഇലക്ട്രോണിക്സ്, ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾസ്, മൊബൈൽ, ഹോം അപ്ലയൻസ്, ടോയ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും തെരെഞ്ഞെടുത്ത പ്രൊഡക്ടുകൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ ഗ്രാൻഡ് മി ലോയൽറ്റി കാർഡിൽ അംഗമാകുന്നവർക്ക് അധിക പോയന്റുകളും സ്പെഷ്യൽ ഡിസ്കൗണ്ടുകളും ലഭ്യമാണ്.മെഗാ പ്രൊമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ആഗസ്റ്റ് 27ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.