ഹൊറാസിസ് ഏഷ്യ മീറ്റിങ് 2026ൽ പ്രതിനിധിയായി ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ് പങ്കെടുത്തപ്പോൾ
ദോഹ: ഭൗമരാഷ്ട്രീയ തർക്കങ്ങളും സാമ്പത്തിക അസ്ഥിരതകളും വർധിച്ചുവരുന്ന കാലഘട്ടത്തിൽ, ദീർഘകാല വളർച്ചയും സമാധാനവും ഉറപ്പാക്കാൻ രാഷ്ട്രങ്ങൾ തമ്മിൽ സുതാര്യതയും, ശക്തമായ നയതന്ത്ര ബന്ധങ്ങളും, തന്ത്രപ്രധാന വിഷയങ്ങളിൽ പരസ്പരവിശ്വാസവും ഉറപ്പാക്കണമെന്ന് ഐ.ബി.പി.സി പ്രസിഡന്റും വത്നാൻ ഹോൾഡിങ് ചെയർമാന്റെ ചീഫ് സ്ട്രാറ്റജിക് അഡ്വൈസറുമായ താഹാ മുഹമ്മദ് അബ്ദുൽ കരീം പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക സാഹചര്യങ്ങളിൽ ഏഷ്യയുടെ ഭാവി വികസനം ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച 'ഹൊറാസിസ് ഏഷ്യ മീറ്റിങ് 2026' സംസാരിക്കുകയായിരുന്നു അദ്ദേഹം.
36 രാജ്യങ്ങളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ "മാറുന്ന ലോകത്ത് സഹകരണം: ഏഷ്യയുടെ ഭാവി കെട്ടിപ്പടുക്കൽ" എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് അദ്ദേഹം സംസാരിച്ചത്.
കഴിഞ്ഞ ദശകങ്ങളിൽ വ്യാപാരം, നിക്ഷേപം, വിതരണ ശൃംഖലകൾ, സാങ്കേതികവിദ്യ എന്നിവയിലൂടെ ഏഷ്യൻ രാജ്യങ്ങൾ മുൻപെങ്ങുമില്ലാത്തവിധം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും സാമ്പത്തിക ശിഥിലീകരണവും നിലനിൽക്കുന്ന ഇക്കാലത്ത് രാഷ്ട്രങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം മാത്രം കണക്കാക്കി മുന്നോട്ടു പോകുന്നത് പര്യാപ്തമല്ല. സുസ്ഥിരമായ വളർച്ചക്ക് വിശ്വസ്തമായ പങ്കാളിത്തവും തന്ത്രപരമായ സംഭാഷണങ്ങളും അത്യന്താപേക്ഷിതമാണെന്നും ഹൊറാസിസ് ഏഷ്യ മീറ്റിങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.