ദോഹ: എയർബസിെൻറ ഒരു എ350 വിമാനം കൂടി തങ്ങളുടെ നിരയിലെത്തിച്ച് ഖത്തർ എയർവേസ്. ഇതോടെ ഖത്തർ എയർവേസിന് കീഴിൽ പ്രവർത്തിപ്പിക്കുന്ന എയർബസ് എ350 വിമാനങ്ങളുടെ എണ്ണം 53 ആയി ഉയർന്നു. ഏറ്റവും കൂടുതൽ എ350 പ്രവർത്തിപ്പിക്കുന്ന എയർലൈൻ എന്ന ഖ്യാതിയും ഖത്തർ എയർവേസിന് സ്വന്തം.
34 എ350-900 വിമാനങ്ങളും 19 എ350-1000 വിമാനങ്ങളുമാണ് ഖത്തർ എയർവേസിന് സ്വന്തമായിട്ടുള്ളത്. എ350-1000 വിമാനങ്ങൾ ആഫ്രിക്ക, അമേരിക്ക, ഏഷ്യാ-പസിഫിക്, യൂറോപ്പ് എന്നിവിടങ്ങളിലേക്കായിരിക്കും പ്രവർത്തിപ്പിക്കുക. കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ വിമാനനിരയിലേക്ക് കൂടുതൽ വിമാനങ്ങളെത്തിക്കുന്നതിന് നിക്ഷേപം ഇറക്കുന്നത് തുടരുകയാണെന്നും ഏറ്റവും പ്രായം കുറഞ്ഞ, ഇന്ധനക്ഷമത കൂടിയ, അത്യാധുനിക സാങ്കേതികവിദ്യകളുള്ള വിമാനങ്ങളാണ് ഖത്തർ എയർവേസ് പ്രവർത്തിപ്പിക്കുന്നതെന്നും ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
ജൊഹാനസ് ബർഗ്, ലണ്ടൻ, മെൽബൺ, ന്യൂയോർക്, പാരിസ്, സാവോ പോളോ, സിംഗപ്പുർ എന്നീ നഗരങ്ങളുൾപ്പെടെ 45 നഗരങ്ങളിലേക്കാണ് എ350 വിമാനങ്ങൾ ഇപ്പോൾ സർവിസ് നടത്തുന്നത്. ഖത്തർ എയർവേസിെൻറ കാർഗോ നിരയിലേക്ക് മൂന്ന് ബോയിങ് 777 ൈഫ്രറ്ററുകൾ കഴിഞ്ഞ ആഴ്ച എത്തിയിരുന്നു. 24 ബോയിങ് 777 ൈഫ്രറ്ററുകൾ, നാല് എയർബസ് എ330 ൈഫ്രറ്ററുകൾ, രണ്ട് ബോയിങ് 747 ൈഫ്രറ്ററുകൾ എന്നിവയാണ് ഖത്തർ എയർവേസ് കാർഗോ വിമാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.