ദോഹ: ലോകത്തെ മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ വീണ്ടും സ്ഥാനമുറപ്പിച്ചു. നംബിയോയുടെ 2026ലെ ഹെൽത്ത് കെയർ ഇൻഡക്സ് പ്രകാരം 18ാം സ്ഥാനത്താണ് ഖത്തർ. മധ്യേഷ്യയിൽനിന്നും ആഫ്രിക്കൻ മേഖലയിൽനിന്നും ആദ്യ 20ൽ ഉൾപ്പെട്ട ഏകരാജ്യം എന്ന ബഹുമതിയും ഖത്തർ സ്വന്തമാക്കി.
ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനം, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, വിദഗ്ധരായ ആരോഗ്യ പ്രവർത്തകരുടെ ലഭ്യത, കുറഞ്ഞ ചികിത്സാ ചെലവ് എന്നിവ പരിഗണിച്ചാണ് റാങ്കിങ് നിശ്ചയിക്കുന്നത്. തായ്വാൻ (86.5), ദക്ഷിണ കൊറിയ (82.8), ജപ്പാൻ (80.0) എന്നിവയാണ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
അയൽരാജ്യങ്ങളായ യുനൈറ്റഡ് അറബ് എമിറേറ്റ്സ് 28ാം സ്ഥാനത്തും (70.8 സ്കോർ), ഒമാൻ 53ാം സ്ഥാനത്തും (62.2), സൗദി അറേബ്യ 53ാം സ്ഥാനത്തും (62.2), കുവൈത്ത് 66ാം സ്ഥാനത്തും (58.6) ആണ്. ആരോഗ്യ സേവനങ്ങൾക്കായി രാജ്യം നടത്തുന്ന വലിയ സാമ്പത്തിക നിക്ഷേപത്തിന്റെ സൂചികയായ ‘ഹെൽത്ത് കെയർ എക്സ്പെൻഡിച്ചർ ഇൻഡക്സിലും’ ഖത്തർ 19ാം സ്ഥാനം നേടിയിട്ടുണ്ട്. ഇത് ഖത്തറിന്റെ ആരോഗ്യ സംവിധാനങ്ങളുടെ സുസ്ഥിരമായ വളർച്ചയെയാണ് അടയാളപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.