Posted On
date_range Updated On
date_range ഖത്തറില്‍ വാഹന അപകടത്തില്‍ തൃശൂര്‍ സ്വദേശിമരിച്ചു
ദോഹ: തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ സ്വദേശി ഖത്തറില്‍ വാഹന അപകടത്തില്‍ മരിച്ചു. എടക്കഴിയൂര്‍ ജുമാ മസ്ജിദിന് പടിഞ്ഞാറ് വശം താമസിക്കുന്ന പണിക്കവീട്ടില്‍ അയ്യയ്യല്‍ കാട്ടില്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ ഷെമീര്‍(39) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അല്‍സദ്ദ് ഉരീദു സിഗ്്നലിനു സമീപത്തായിരുന്നു അപകടം. ഷമീര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രെയ്ലര്‍ വന്നിടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇടിച്ച വാഹനം നിര്‍ത്താതെ പോയതായും അറിയുന്നു. മലബാര്‍ ലിമോസിന്‍ കമ്പനിയില്‍ ഡ്രൈവറായ ഷമീര്‍ ഒരു വര്‍ഷമായി ഖത്തറിലത്തെിയിട്ട്. ഭാര്യ: ഷഹന.
മക്കള്‍: മുഹമ്മദ് സിനാന്‍, മുഹമ്മദ് സുഫിയാന്‍
ഇപ്പോള്‍ ഹമദ് മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ കൊണ്ടു പോകാനുള്ള തീരുമാനത്തിലാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.