സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റ് -സുപ്രീം കമ്മിറ്റി

ദോഹ: 'ഖത്തർ വെൽകംസ് യു' എന്ന തലക്കെട്ടിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമെന്ന് ലോകകപ്പ് സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. പോസ്റ്ററിലെ വിവരങ്ങൾ തെറ്റാണെന്നും ഖത്തർ സന്ദർശിക്കുന്നവരും ലോകകപ്പിനായി രാജ്യത്തേക്കു വരുന്നവരും ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

ലോകകപ്പുമായി ബന്ധപ്പെട്ട് ആരാധകർക്ക് ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഫാൻഗൈഡ് സുപ്രീം കമ്മിറ്റി, ഫിഫ ലോകകപ്പ് 2022 (ക്യൂ 22), ഫിഫ എന്നിവർ ഉടൻ പുറത്തിറക്കുമെന്നും അറിയിച്ചു.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുള്ള ആരാധകരെയും ലോകകപ്പിനായി ഖത്തർ സ്വാഗതം ചെയ്യുന്നു. ഖത്തർ എല്ലായ്‌പ്പോഴും സഹിഷ്ണുതയോടെയാണ് ലോകത്തെ സ്വാഗതം ചെയ്യുന്നത്. ഫിഫ ലോകകപ്പ് സമയത്ത് അന്താരാഷ്ട്ര ആരാധകർക്കും സന്ദർശകർക്കും ഇത് നേരിട്ട് അനുഭവിക്കും -സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Tags:    
News Summary - Propaganda on social media is wrong - Supreme Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.