ഡോ. അലി അൽ ഖറദാഗി
ദോഹ: ചൊവ്വാഴ്ച അന്തരിച്ച ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി മുൻ ഉപാധ്യക്ഷൻ പ്രഫ. സിദ്ദീഖ് ഹസൻ ഇന്ത്യൻ ജനതയുടെ ഉന്നമനത്തിന് പ്രവർത്തിച്ച മാതൃകാ നേതാവായിരുന്നുവെന്ന് ലോക ഇസ്ലാമിക പണ്ഡിത സഭ സെക്രട്ടറി ജനറൽ ഡോ. അലി അൽ ഖറദാഗി അഭിപ്രായപ്പെട്ടു. സാമൂഹിക പരിഷ്കർത്താവായി ഉന്നതമായ പ്രവർത്തനം കാഴ്ചവെച്ചു. മുസ്ലിം സമൂഹത്തിെൻറ ഉന്നമനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത വ്യക്തിത്വവുമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന സമൂഹത്തെ ശാക്തീകരിക്കുന്നതിന് അദ്ദേഹത്തിെൻറ മേൽനോട്ടത്തിൽ ആരംഭിച്ച വിഷൻ 2026 ഈ മേഖലയിൽ ഇന്ത്യയിലെതെന്ന ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണെന്നും ഡോ. ഖറദാഗി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
മാതൃകാജീവിതത്തിന് ഉടമ –കെ.എം.സി.സി
ദോഹ: പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണം സമൂഹത്തിന് വൻ നഷ്ടമാണെന്ന് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഇന്ത്യയിലെ ദുർബലരുടെയും പിന്നാക്കക്കാരുെടയും ജീവിതം മെച്ചപ്പെടുന്നതിന് സമാനതകളില്ലാത്ത പ്രവർത്തനത്തിനാണ് അദ്ദേഹം നേതൃത്വം നൽകിയത്. എല്ലാവരോടും മികച്ച വ്യക്തിബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹത്തിെൻറ ജീവിതം മാതൃകയാണ്. വിനയാന്വിതനും മിതഭാഷിയുമായ അദ്ദേഹം സമൂഹത്തിന് ചെയ്ത സേവനങ്ങൾ ഏറെ വലുതാണ്. മികച്ച വ്യക്തിബന്ധമാണ് സിദ്ദീഖ് ഹസനുമായി തനിക്ക് ഉണ്ടായിരുന്നതെന്ന് െക.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ അനുസ്മരിച്ചു. ദൽഹി ഒഖ്ലയിലെ വിഷൻ 2026െൻറ ഓഫിസ് സന്ദർശിക്കാൻ അവസരം ലഭിച്ചു. സിദ്ദീഖ് ഹസനൊപ്പം വിഷെൻറ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആഴത്തിൽ അറിയുവാൻ അവസരം ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഖത്തർ ഐ.എംസി.സി
ദോഹ: പ്രഫസർ കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ ഖത്തർ ഐ.എംസി.സി സെൻട്രൽ കമ്മിറ്റിയും ജി.സി.സി കമ്മിറ്റിയും അനുശോചിച്ചു. ചിട്ടയായ പ്രവർത്തനവും അർപ്പണബോധവുമുള്ള പ്രവർത്തനവും സുതാര്യതയും സത്യസന്ധതയും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ നിസ്തുലമായ പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹത്തിൻെ വിടവ് തീരാ നഷ്ടമാെണന്ന് സംഘടന അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ധിഷണാശാലിയായ നേതാവ് –സി.ഐ.സി
ധ്യമരംഗത്തും സാമൂഹിക ശാക്തീകരണരംഗത്തും വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചു
ദോഹ: അന്തരിച്ച ജമാഅത്തെ ഇസ്ലാമി മുൻ ദേശീയ ഉപാധ്യക്ഷനും കേരള അമീറുമായിരുന്ന പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ ഇന്ത്യൻ സമൂഹത്തെ മുന്നോട്ടുനയിച്ച ധിഷണാശാലിയായ നേതാവായിരുന്നുവെന്ന് സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി ഖത്തർ) കേന്ദ്ര കൂടിയാലോചന സമിതി അനുശോചനക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. ഒരു പതിറ്റാണ്ടിലധികം കേരളത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് നേതൃത്വം നൽകിയ അദ്ദേഹം കേരളീയ സമൂഹത്തിനുതന്നെ നവ്യാനുഭവമായിത്തീർന്ന വലിയ ഇടപെടലുകൾ നടത്തി. മാധ്യമരംഗത്തും സാമൂഹിക ശാക്തീകരണരംഗത്തും വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം.
ചരിത്രപരമായി പിന്നാക്കമായിപ്പോയ ഉത്തരേന്ത്യയിലെ ദുർബല പിന്നാക്ക സമൂഹങ്ങളുടെ ശാക്തീകരണത്തിന് ഇന്ത്യയിലെ തന്നെ മികച്ച എൻ.ജി.ഒകൾ സ്ഥാപിച്ച് നേതൃത്വം നൽകിയത് അദ്ദേഹത്തിെൻറ ധീരമായ നേതൃശേഷിയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ഉദാഹരണമാണ്. കലാപഭൂമികളുൾപ്പെടെ ദുരന്തഭൂമികളിൽ സധൈര്യം കടന്നുചെന്ന് മാനവികതയുടെയും മനുഷ്യ സ്നേഹത്തിെൻറയും ഉജ്ജ്വല മാതൃകകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
മാറാട് കലാപനാളുകളിൽ ഇരു സമുദായങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട മുറിവുണക്കുന്നതിന് അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. അദ്ദേഹത്തിെൻറ വിയോഗത്തോടെ ഇന്ത്യയിലെയും കേരളത്തിലെയും മികച്ച നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. പ്രസിഡൻറ് കെ.ടി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.