സി.ഐ.സി റയ്യാൻ സോൺ സംഘടിപ്പിച്ച പ്രഫ. ജോൺ എൽ. എസ്പോസിറ്റോ അനുസ്മരണ പരിപാടിയിൽനിന്ന്
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണി (സി.ഐ.സി) റയ്യാൻ സോണിന്റെ ആഭിമുഖ്യത്തിൽ വിടപറഞ്ഞ ഇസ് ലാമിക പഠന വിദഗ്ധൻ പ്രഫ. ജോൺ എൽ. എസ്പോസിറ്റോ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പാശ്ചാത്യ ലോകവുമായി ഇസ്‍ലാമിന്റെയും മുസ്‍ലിംകളുടെയും ബന്ധങ്ങൾ സംബന്ധിച്ച പഠനങ്ങളിൽ മഹത്തായ പൈതൃകം ലോകത്തിനായി ബാക്കിവെച്ചാണ് പ്രഫ. ജോൺ എൽ. എസ്പോസിറ്റോ വിടപറഞ്ഞതെന്ന് മുഖ്യപ്രഭാഷണം നടത്തിയ അബ്ദുൽ ഹമീദ് എടവണ്ണ അഭിപ്രായപ്പെട്ടു.
റയ്യാൻ സോണൽ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എസ്പോസിറ്റോയുടെ വേർപാട് അക്കാദമിക ലോകത്തിന്റെ മാത്രം നഷ്ടമല്ല, സത്യം, സംവാദം, പരസ്പര ധാരണ എന്നിവക്കൊക്കെ മൂല്യം കൽപിക്കുന്ന ഏവരുടെയും നഷ്ടമാണ് അദ്ദേഹം അനുസ്മരിച്ചു. പാശ്ചാത്യ വായനക്കാർക്കായി നിഷ്പക്ഷത, സന്തുലിതത്വം, ബൗദ്ധിക സത്യസന്ധത എന്നിവ സമം ചേർത്ത് ഇസ്‍ലാമിനെ പരിചയപ്പെടുത്തിയ പണ്ഡിതർ ഏറെയൊന്നുമുണ്ടാകില്ലെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഹിറാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തതും പരിപാടിയിൽ പങ്കെടുത്തവർ അനുസ്മരിച്ചു. അബ്ദുൽ വാഹദ്, അനീസ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു. എ.ടി. അബ്ദുൽ സലാം സ്വാഗതവും മുഹമ്മദ് റഫീഖ് തങ്ങൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.