ഉപരോധത്തിനിടയിലും ഖത്തർ ശക്തി പ്രാപിക്കുന്നു–പ്രധാനമന്ത്രി

ദോഹ: രാജ്യത്തിന് മേൽ അയൽ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധം തുടരുന്ന സാഹചര്യത്തിലും മുൻകാലങ്ങളിൽ ഇല്ലാത്ത തരത്തിലുള്ള വളർച്ചയാണ് രാജ്യം കാഴ്ചവെക്കുന്നതെന്ന് ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്​ദുല്ല ബിൻ നാസർ ആൽഥാനി അഭിപ്രായപ്പെട്ടു. 2022 ദോഹ ലോകകപ്പിന് മുന്നോടിയായി മുഴുവൻ പദ്ധതികളും പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഉപരോധം ഒരു പദ്ധതിയെയും ബാധിച്ചിട്ടില്ല. നേരത്തെ നിശ്ചയിച്ചതിലും നേരത്തെ തന്നെ ലോകകപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ​

േദാഹ കൺവെൻഷൻ സ​​െൻററിൽ പ്രഥമ അന്താരാഷ്​ട്ര പ്രൊഡക്​ട്​റ്റ്​സ്​ എക്​സിബിഷൻ ആൻറ്​ കോൺഫറൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ലോക കപ്പുമായി ബന്ധപ്പെട്ട കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതി​​​െൻറ ഭാഗമായി സൗഹൃദ രാജ്യങ്ങളുമായി ഇതിനകം ധാരണയിൽ എത്തിക്കഴിഞ്ഞു. വിവിധ ലോക രാജ്യങ്ങളുമായി നിരവധി മേഖലകളിൽ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചതായും അദ്ദേഹം അറിയിച്ചു.
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന എക്സിബിഷനും അതോടനുബന്ധിച്ചുളള സമ്മേളനവും നിക്ഷേപകർക്കും വാണിജ്യ പ്രമുഖർക്കും വലിയ അവസരമാണ് നൽകുകയെന്ന് പ്രധാനമന്ത്രി അറിയിച്ചു. എക്​സിബിഷനുമായി ബന്ധപ്പെട്ട് നിരവധി അന്താരാഷ്​ട്ര കമ്പനികളും സ്വദേശി കമ്പനികളും വ്യാപാര വാണിജ്യ കരാറിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - primeminister-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.