അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
Posted On
date_range Updated On
date_range നെതർലൻഡ്സ്, സ്പെയിൻ പ്രധാനമന്ത്രിമാർ അമീറിനെ വിളിച്ചു
ദോഹ: ഇസ്രായേലിന്റെ ഗസ്സ ആക്രമണം തുടരുന്നതിനിടെ നെതര്‍ലൻഡ്സ് പ്രധാനമന്ത്രി മാര്‍ക് റൂട്ടും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഫോണിൽ സംസാരിച്ചു. ഗസ്സയിൽ തുടരുന്ന ആക്രമണങ്ങളെയും സാധാരണക്കാർക്കെതിരായ കുരുതികളെയും അമീർ ഇരുവരുമായുള്ള ഫോൺ സംഭാഷണത്തിൽ അപലപിച്ചു. സംഘര്‍ഷത്തിന്റെ വ്യാപ്തി കുറക്കുന്നതിനുള്ള ഇടപെടലുകള്‍ ചര്‍ച്ചയായി. ഗസ്സക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കുന്നതിനും സംഘര്‍ഷം മേഖലയൊന്നാകെ വ്യാപിക്കാതിരിക്കാനുമുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ആവശ്യപ്പെട്ടു. ഖത്തര്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ ഇരുവരും പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.