കുവൈത്തിൽ നടന്ന ജി.സി.സി മന്ത്രിതല സമ്മേളനത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പങ്കെടുക്കുന്നു
ദോഹ: കുവൈത്തിൽ ആരംഭിച്ച ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) മന്ത്രിതല കൗൺസിൽ 164ാമത് സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുൽറഹ്മാൻ ആൽഥാനി പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാർ ഉൾപ്പെടുന്ന സംഘം രണ്ടു സമ്മേളനങ്ങളിൽ പങ്കെടുക്കും. കഴിഞ്ഞ ഡിസംബറിൽ കുവൈത്തിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിൽ ഉച്ചകോടിയുടെ നിർദേശങ്ങൾ യോഗം വിലയിരുത്തും.
വിവിധ മേഖലകളിലെ സംയുക്ത ഗൾഫ് പ്രവർത്തന പ്രക്രിയയെ പിന്തുണക്കുന്നതും ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച പ്രമേയങ്ങളും, മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
മന്ത്രിതല, സാങ്കേതിക സമിതികൾ സമർപ്പിക്കുന്ന റിപ്പോർട്ടുകളും മറ്റും ചർച്ചയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.