സ്വന്തം സുരക്ഷ മറ്റുള്ളവരെ ഏൽപ്പിക്കുന്നതിനെക്കാളും  നല്ലത്​ സ്​ത്രീകൾ സ്വന്തമായി ഏറ്റെടുക്കൽ ^പ്രയാഗ മാർട്ടിൻ

ദോഹ: മലയാള സിനിമയിലടക്കം ഇന്ന് സ്ത്രീകൾ സ്വന്തം സുരക്ഷ മറ്റുള്ളവരെ ഏൽപ്പിക്കുന്നതിൽ അർഥമില്ലെന്ന് നടി പ്രയാഗ മാർട്ടിൻ. ദോഹയിൽ സന്ദർശനത്തിന് എത്തിയ നടി ഗൾഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു.  പ്രമുഖ നടിക്ക് നേരെ ഉണ്ടായ ദുരനുഭവത്തിനുശേഷം മലയാള സിനിമയിൽ ഷൂട്ടിംങ് സ്ഥലത്ത് നടിമാർക്ക് ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ഏർപ്പെടുത്തിയതായി തനിക്ക് അറിയില്ലെന്നും അവർ വെളിപ്പെടുത്തി. 
 എന്നാൽ ഒരു നടി എന്ന നിലയിൽ  സിനിമാ മേഖലയിൽ നിന്ന് സുരക്ഷ തേടുന്നതിനെക്കാളുപരി സ്വന്തം നിലയിൽ സുരക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടത്.
മറ്റുള്ളവരെ കുറിച്ച് ധാരണയും ഒപ്പം ഇടപഴകുന്നവരെ കുറിച്ച് അറിവ് നമുക്ക് വേണം. ഞാൻ എപ്പോഴും എ​െൻറ സുരക്ഷക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണ്. 
നടീനടൻമാരുടെ സംഘടനയായ ‘അമ്മ’ നടിമാർ ഒറ്റക്ക് സഞ്ചരിക്കരുത് എന്ന തരത്തിൽ നിർദേശം നൽകിയതായുള്ള വാർത്തകളെ കുറിച്ച് ചോദിച്ചപ്പോൾ  അതൊക്കെ നടക്കുമോ എന്നായിരുന്നു പ്രയാഗയുടെ മറുപടി.  ചിലപ്പോൾ ഒറ്റക്ക് പോേകണ്ടി വരുമെന്നും പ്രയാഗ പറഞ്ഞു.  
താൻ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന ‘വിശ്വാസപൂർവ്വം മൻസൂർ’ എന്ന സിനിമയിലെ മുംതാസ് തനിക്ക് ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണെന്നും അവർ പറഞ്ഞു. 
പി.ടി കുഞ്ഞുമുഹമ്മദിനെ പോലുള്ള പ്രഗത്ഭനായ ഒരാളി​െൻറ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് അദ്ദേഹത്തി​െൻറ സിനിമകൾ വീണ്ടും കണ്ടു. കഥാപാത്രത്തെ കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിച്ചു. 
കലാപത്തിൽ ഒറ്റപ്പെട്ടുപോയ ഒരമ്മയുടെയും മകളുടെയും ജീവിതം ചിത്രത്തിൽ വരച്ചുകാട്ടപ്പെടുന്നു. പ്രതിസന്ധികളിലൂടെ കടന്നുേപാകുന്ന അവസ്ഥകൾ ചിത്രം ആഴത്തിൽ പറയുന്നുണ്ട്. സിനിമ ഏറെ പ്രതീക്ഷ നൽകുന്നതായും അവർ പറഞ്ഞു. 

Tags:    
News Summary - prayaaga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.