ദോഹ: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാവണം’ എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാഹോദര്യ യാത്രക്ക് വെള്ളിയാഴ്ച തുടക്കമാവും. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും.
വെള്ളിയാഴ്ച നാല് കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടി നടക്കുക. തിരുവമ്പാടി മണ്ഡലം കമ്മിറ്റി സാഹോദര്യ യാത്ര സ്വീകരണ സംഗമം സി.ഐ.സി റയ്യാൻ ഹാളിലാണ് നടക്കുക. ടീം വെൽഫെയർ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടി പ്രവാസി വെൽഫെയർ ഹാൾ, നാദാപുരം മണ്ഡലം കമ്മിറ്റി നൽകുന്ന സ്വീകരണം സി.ഐ.സി തുമാമഹാൾ എന്നിവിടങ്ങളിൽ നടക്കും. ആലത്തൂര്‍ മണ്ഡലം കമ്മിറ്റി നൽകുന്ന സ്വീകരണം വെള്ളിയാഴ്ച രാത്രി ഏഴിന് പ്രവാസി വെൽഫെയർ ഹാളിൽ നടക്കും.
വിവിധ കേന്ദ്രങ്ങളിലായി പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അനീസ് റഹ്മാന്‍, മജീദലി, സെക്രട്ടേറിയറ്റംഗവും മുൻ പ്രസിഡന്റുമായ എ.സി. മുനീഷ്, സംസ്ഥാന കമ്മറ്റിയംഗം നിഹാസ് എറിയാട് എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും. കോഴിക്കോട് ജില്ല പ്രസിഡന്റ് ആരിഫ് വടകര, വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ടീം വെൽഫെയര്‍ ക്യാപ്റ്റന്‍ സഞ്ജയ് ചെറിയാന്‍, പാലക്കാട് ജില്ല പ്രസിഡന്റ് മുഹ്സിന്‍ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംഗമങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.