ഫോക്കസ് ദോഹ ഡിവിഷൻ സംഘടിപ്പിച്ച പരിശീലന സെഷനിൽ മുഹമ്മദ് അഷ്റഫ് ടി.പി സംസാരിക്കുന്നു
ദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ 20ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ദോഹ ഡിവിഷൻ നേതൃത്വത്തിൽ പവർ ബി.ഐ ട്രെയ്നിങ് സെഷൻ സംഘടിപ്പിച്ചു.
അബൂഹമൂറിലെ ഐ.സി.സി മുംബൈ ഹാളിൽ നടന്ന സെഷന് മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് ട്രെയിനറും ഐ.ടി വിദഗ്ധനുമായ മുഹമ്മദ് അഷ്റഫ് ടി.പി നേതൃത്വം നൽകി.
ബിസിനസ്, ഫൈനാൻസ്, അക്കൗണ്ടിങ്, എജുക്കേഷൻ, ഹെൽത്ത് കെയർ, മാർക്കറ്റിങ് തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ പവർ ബി.ഐ പോലുള്ള ടൂളുകൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
മുഹമ്മദ് അഷ്റഫ് ടി.പിക്കുള്ള ഉപഹാരം സി.ഇ.ഒ ഹാരിസ് പി.ടി കൈമാറി. ഫോക്കസ് ദോഹ ഡിവിഷൻ ഡയറക്ടർ ഹസീബ് ഹംസ അധ്യക്ഷത വഹിച്ചു. മിറാസ് പുളിക്കയത്ത്, ആസിഫ് വി. മുഹമ്മദ്, മുഹമ്മദ് റാഫി, മിറാജുദ്ദീൻ, ഹമദ് ബിൻ സിദ്ദീഖ്, ഷംവിൽ ഏലംകുഴി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.