പിണറായി പറഞ്ഞാലും അനുസരിക്കാത്ത പോലീസ് കേരളത്തിലുണ്ടെന്ന് സി.ആര്‍ നീലകണ്ഠന്‍

ദോഹ: മുഖ്യമന്ത്രി പിണറായി പറഞ്ഞാലും അനുസരിക്കാത്ത സംഘ്പരിവാര്‍ അനുഭാവമുള്ള പോലീസ് കേരളത്തിലുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി കേരള കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര്‍ നീലകണ്ഠന്‍. ഇത് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ധ്രുവീകരണത്തിന്‍െറ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. വണ്‍ ഇന്ത്യ അസോസിയേഷന്‍െറ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറിലത്തെിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പോലീസ് ചില വിഭാഗങ്ങളോട് പക്ഷപാതിത്തത്തോടെ പെരുമാറുന്നതില്‍, പിണറായി പറഞ്ഞിട്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന അഭിപ്രായം തനിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കമല്‍ സി. ചവറ, നദീര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ അവര്‍ നേരിട്ടത് ഇടതുപക്ഷസര്‍ക്കാരിന് കീഴിലുള്ള അനുഭവങ്ങളായി കാണാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലോ ലോകരാജ്യങ്ങളിലോ നോട്ട് പിന്‍വലിക്കുന്നത് ആദ്യത്തെ സംഭവമല്ല. എന്നാല്‍ ഇന്ത്യയില്‍ ആര്‍.ബി .ഐ ആക്ട് പ്രകാരം അതിന് ചില മാനദണ്ഡങ്ങളുണ്ട്.
സീരിയലുകള്‍ പറഞ്ഞാണ് ഇക്കാലമത്രയും നോട്ട് പിന്‍വലിച്ചിരുന്നത്. ഇപ്പോള്‍ റിസര്‍വ് ബാങ്ക് പോലും അറിയാതെ ഭരിക്കുന്ന ഗവണ്‍മെന്‍റിന് നോട്ട് പിന്‍വലിക്കാന്‍ സാധിക്കുന്നത് ഫാസിസം സാമ്പത്തിക രംഗത്തും പിടിമുറുക്കിയതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. അതിനൊപ്പം രാജ്യത്തെ ജനങ്ങളെ ഭരണകൂടെ ആസൂത്രിതമായി കൊള്ളയടിക്കുന്നതാണ് നോട്ട് പിന്‍വലിക്കുന്നതിലൂടെ കാണാന്‍ കഴിയുന്നത്.
മുതലാളിത്ത സമ്പ്രദായത്തില്‍ പോലും ബാങ്ക് നിക്ഷേപമെന്നത് നിര്‍ബന്ധമല്ല. ഇന്ത്യയേക്കാള്‍ ഏറെ പുരോഗമിച്ച രാജ്യങ്ങളില്‍ പോലും പൂര്‍ണ്ണമായും പണമില്ലാത്ത സാമ്പത്തിക വ്യവസ്ഥ നടപ്പാക്കാതിരിക്കുമ്പോഴാണ് ഒരു ബാങ്ക് ശാഖയോ എ.ടി.എമ്മോ കാണാന്‍ ഇരുപത് കിലോമീറ്ററുകള്‍ പോലും യാത്ര ചെയ്യേണ്ടി വരുന്ന നാട്ടില്‍ സമ്പൂര്‍ണ്ണ കാഷ് ലെസ് ഇക്കണോമിയെ കുറിച്ച് സംസാരിക്കുന്നത്.നാട്ട് അസാധുവാക്കലിന് പിറകില്‍ കൃത്യമായ ഫാസിസ്റ്റ് അജണ്ടയാണ് നരേന്ദ്ര മോദിക്കുള്ളതെന്നും സി ആര്‍ നീലണ്ഠന്‍ പറഞ്ഞു.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് പിന്‍വലിക്കലിലൂടെ നടന്നിരിക്കുന്നത്.
വിജയ് മല്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു ഭാഗത്ത് ഏഴായിരം കോടിയുടെ കടം എഴുതിത്തള്ളുമ്പോള്‍ ദരിദ്ര ജനവിഭാഗങ്ങളെ ബാങ്ക് വായ്പയുടെ പേരില്‍ ജപ്തി നോട്ടീസ് അയച്ച് പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.
കേരളത്തില്‍ ആം ആദ്മിക്ക് പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ സി ആര്‍ നീലകണ്ഠന്‍ മാര്‍ച്ച് 11ന് ശേഷം ഗോവയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

 

Tags:    
News Summary - Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.