ദോഹ: പൊഡാർ പേൾ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റ് നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അറ്റ്ലസ് ആശുപത്രിയുമായി സഹകരിച്ച് നടന്ന പരിശോധനാ ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അറ്റ്ലസ് ആശുപത്രിയിലെ ഡോ. ഗണേഷ്, ഡോ. മിർസ അഹമ്മദ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. വിദ്യാർഥികൾക്കിടയിൽ ആരോഗ്യ ബോധവത്കരണവും സാമൂഹിക ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൗട്ട് ആൻഡ് ഗൈഡ് നേതൃത്വത്തിൽ ക്യാമ്പ് നടത്തിയത്. പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് ടീം അംഗങ്ങൾ ചുമതല വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.