പൊഡാർ പേൾ സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ദേശസ്നേഹവും ഐക്യവും വിളിച്ചോതി പൊഡാർ പേൾ സ്കൂൾ ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനം മെഷാഫ് കാമ്പസിൽ ആഘോഷിച്ചു.
മൂന്ന് കാമ്പസുകളിലെയും ജീവനക്കാർ പരിപാടിയിൽ സന്നിഹിതരായി. പൊഡാർ പേൾ സ്കൂൾ വൈസ് പ്രസിഡന്റ് പ്രണവ് പ്രദീപ് ദേശീയപതാക ഉയർത്തി. ചടങ്ങിൽ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വൈസ് പ്രസിഡന്റ് ഡോ. സ്റ്റെഫി റേച്ചൽ സാം അവതരിപ്പിച്ചു. രാഷ്ട്രത്തിന്റെ നേട്ടങ്ങൾ, ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവ സന്ദേശത്തിൽ പ്രതിഫലിച്ചു.
സ്കൂളിന്റെ എല്ലാ കാമ്പസുകളിൽനിന്നുമുള്ള ഡയറക്ടർമാരുടെയും അധ്യാപക-അനധ്യാപക ജീവനക്കാരുടെയും സാന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.