ഖത്തറിലെ പി.എൻ.വൈയുടെ ഔദ്യോഗിക വിതരണക്കാരായ ടെക്മാർട്ട് ട്രേഡിങ്ങുമായി
സഹകരിച്ച് പി.എൻ.വൈ ടെക്നോളജീസ് സംഘടിപ്പിച്ച ചാനൽ മീറ്റിൽ പങ്കെടുത്തവർ
ദോഹ: ഖത്തറിലെ പി.എൻ.വൈയുടെ ഔദ്യോഗിക വിതരണക്കാരായ ടെക്മാർട്ട് ട്രേഡിങ്ങുമായി സഹകരിച്ച് പി.എൻ.വൈ ടെക്നോളജീസ് സംഘടിപ്പിച്ച ചാനൽ മീറ്റ് -2025 ഹോളിഡേ ഇൻ ദോഹ-ബിസിനസ് പാർക്ക് ബൈ ഐ.ജി.എച്ചിൽ വിജയകരമായി സമാപിച്ചു.
ഗ്രാഫിക്സ്, മെമ്മറി, എ.ഐ ആക്സിലറേഷൻ സൊല്യൂഷനുകളിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള കമ്പനിയാണ് പി.എൻ.വൈ. ലോകമെമ്പാടുമുള്ള പ്രഫഷനലുകളും സംരംഭകരും ഉൾപ്പടെയുള്ള ഉപഭോക്താക്കൾക്ക് ഹൈ പെർഫോമൻസ് ഉൽപന്നങ്ങളാണ് പി.എൻ.വൈ വിപണിയിൽ എത്തിക്കുന്നത്.
ഖത്തർ വിപണിയിലെ നവീകരണം, നൂതന സാങ്കേതികവിദ്യ, വിതരണക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ പങ്കാളികളും ഉപഭോക്താക്കളും പങ്കെടുത്തു.
എ.ഐ സാങ്കേതികവിദ്യകൾ, പ്രഫഷനൽ ഗ്രാഫിക്സ് സൊല്യൂഷനുകൾ, ഹൈ-പെർഫോമൻസ് മെമ്മറി തുടങ്ങി പി.എൻ.വൈയുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പരിപാടിയിൽ അവതരിപ്പിച്ചു. പുതുതായി പുറത്തിറക്കിയ ഉൽപന്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ട്രെൻഡുകളെക്കുറിച്ചും സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചും വിദഗ്ധർ നയിച്ച സെഷനുകളും സംഘടിപ്പിച്ചിരുന്നു. എ.ഐ ആക്സിലറേഷനെക്കുറിച്ചും NVIDIA DGX ക്ലാസ് സ്മാർട്ട് കമ്പ്യൂട്ടിങ് സൊല്യൂഷനുകളെ കുറിച്ചുമുള്ള അവതരണവും പരിപാടിയുടെ പ്രധാന ആകർഷണമായി. സഹകരണത്തിനുള്ള ഭാവി അവസരങ്ങളെക്കുറിച്ച് പങ്കാളികൾ ചർച്ചചെയ്ത സെഷനോടെ പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.