പ്രവാസി മലയാളി ഫെഡറേഷൻ ഖത്തർ യൂനിറ്റ് ഉദ്ഘാടനം ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് നിർവഹിക്കുന്നു
ദോഹ: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഖത്തർ യൂനിറ്റിന്റെ ഉദ്ഘാടനം ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് നിർവഹിച്ചു. പ്രസിഡന്റ് എം.പി. സലീം അധ്യക്ഷത വഹിച്ചു. ആഷിഖ് മാഹി സ്വാഗതം പറഞ്ഞു. ലോക കേരളസഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. 2017 മാർച്ചിൽ എം.പി. സലീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഖത്തർ യൂനിറ്റ് നിരവധി പ്രവാസി വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെട്ടതായി ഡോ. ജോസ് കാനാട്ട് പറഞ്ഞു. യുക്രെയ്ൻ യുദ്ധസമയത്ത് വിദ്യാർഥികളുടെ രക്ഷക്കായി പി.എം.എഫ് നെറ്റ്വർക്ക് വഴി ശ്രമം നടത്തിയതായും ഹെൽപ് ഡെസ്ക് സജീവമായി പരിശ്രമിച്ചതായും ഭാരവാഹികൾ പറഞ്ഞു.
വരുന്ന ജൂൺ മാസത്തിൽ സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ, കുവൈത്ത്, ഒമാൻ എന്നീ ജി.സി.സി രാജ്യങ്ങളിലെ യൂനിറ്റുകൾ പുനഃസംഘടിപ്പിക്കുമെന്നും അംഗങ്ങൾക്ക് ഡിജിറ്റൽ ഐ.ഡി നൽകുമെന്നും എം.പി. സലീം പറഞ്ഞു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യഹെബ്ബഗേലു, കണ്ണൂർ യുനൈറ്റഡ് ജനറൽ സെക്രട്ടറി വിനോദ്, വോളിഖ് പ്രസിഡന്റ് നജീബ്, ജോപ്പച്ചൻ, നൗഫൽ, എം.സി. മുഹമ്മദ്, അജി കുര്യാക്കോസ്, ഉല്ലാസ് കായക്കണ്ടി, വിപിൻ മേപ്പയൂർ എന്നിവർ സംസാരിച്ചു. അബ്ദുൽ അഹദ് നന്ദി രേഖപ്പെടുത്തി. യോഗത്തിൽ 15 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.