ഐ.വൈ.സി ഖത്തർ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ ദേശീയ കായികദിനത്തിന്റെ ഭാഗമായി ഐ.വൈ.സി ഖത്തർ മുതിർന്നവർക്കും കുട്ടികൾക്കുമായി പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ നൂറിലധികം കുട്ടികളും, മുതിർന്നവരുടെ വിഭാഗത്തിൽ ഇരുപതിലേറെ ടീമുകളും പങ്കെടുത്തു. ഇൻകാസ് വണ്ടൂർ ടീം ടൂർണമെന്റിൽ ജേതാക്കളായി. മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.എസ്. ശബരിനാഥൻ കിക്ക് ഓഫ് നടത്തി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ഇൻകാസ് നേതാക്കളായ കെ.വി. ബോബൻ, ഹൈദർ ചുങ്കത്തറ, കെ.കെ. ഉസ്മാൻ, അൻവർ സാദത്ത്, ജൂട്ടാസ് പോൾ, ഐ.എസ്.സി സെക്രട്ടറി ആർ.ജെ. കവിത തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്കായി ബ്ലാസ്റ്റേഴ്സ് കോച്ചിങ് സെന്ററിന്റെ സൗജന്യ ഓറിയന്റേഷൻ കോച്ചിങ്ങും സംഘടിപ്പിച്ചു. സമ്മാനദാന ചടങ്ങുകളിൽ ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസുഫ്, ഐ.വൈ.സി കമ്മിറ്റി അംഗങ്ങൾ, ഇൻകാസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.