ദോഹ: കുട്ടികൾക്കായി അൽ റയ്യാനിലെ നസീം മെഡിക്കൽ സെന്ററിൽ നവംബർ അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കുട്ടികൾക്കായുള്ള നേത്രപരിശോധന, പോഷകാഹാര കുറവ് വിലയിരുത്തൽ, അമിതവണ്ണം, ഓട്ടിസം രോഗനിർണ്ണയം, പഠന വൈകല്യങ്ങൾക്കുള്ള ചികിത്സ തുടങ്ങിയ പത്തോളം സേവനങ്ങൾ ഉൾപ്പെടുന്ന വിപുലമായ ഹെൽത്ത് ചെക്കപ്പ് ക്യാമ്പാണ് നടത്തുന്നത്.
വിദഗ്ദ്ധ പീഡിയാട്രീഷ്യന്റെ സേവനം ലഭ്യമാകുന്ന ക്യാമ്പിൽ എത്തുന്നവർക്ക് മരുന്നുകൾ സൗജന്യമായി ലഭിക്കും. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാത്രമായാണ് ക്യാമ്പ്. രജിസ്ട്രേഷന് 44440726 നമ്പറിൽ ബന്ധപ്പെടണം. ഗൂഗ്ൾ ഫോം വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. ലിങ്ക് https://docs.google.com/forms/d/e/1FAIpQLSfzH8YBYZbKhCUM-rK8E3CM9hT638mA-uMo9V1PmUdnWP8OSg/viewform?usp=sf_link
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.