????.????.?.???? ???????? ???????????? ??????????? ??????????

പാവറട്ടി സെൻറ്​ ജോസഫ് സ്കൂൾ കൂട്ടായ്​മ ചാർ​ട്ടേർഡ്​ വിമാനമൊരുക്കി

ദോഹ: തൃശൂർ പാവറട്ടി സ​െൻറ്​ ജോസഫ് സ്കൂൾ ഖത്തർ കൂട്ടായ്മ ആയ ക്യു.എസ്​.എ.എഫ്​ ഒരുക്കിയ ചാർ​ട്ടേർഡ്​  വിമാനത്തിൽ 183 പേർ നാടണഞ്ഞു. കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിലേക്ക്​ മടങ്ങാനായി ബുദ്ധിമുട്ടിയവർക്കാണ്​ സംഘടനയുടെ വിമാനം അനുഗ്രഹമായത്​. 

വെള്ളിയാഴ്​ച രാവിലെ ദോഹ ഹമദ്​ വിമാനത്താവളത്തിൽ നിന്ന്​ കൊച്ചിയിലേക്ക്​  പുറപ്പെട്ട വിമാനത്തിലെ യാത്രക്കാർക്ക്​ കോവിഡ്​ പ്രതിരോധസാമഗ്രികൾ വിതരണം ചെയ്​തിരുന്നു. അർഹരായ 15 യാത്രക്കാർക്ക്​ സൗജന്യമായാണ്​ വിമാനടിക്കറ്റ്​ നൽകിയത്​. 

പാവറട്ടി ഗ്രാമത്തെയും സ്​കൂളിനെയും അടയാളപ്പെടുത്തുന്നത്​ കൂടിയാണ്​ തങ്ങളുടെ ചാർ​ട്ടേർഡ്​ വിമാനമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ്​ നസിർ, സെക്രട്ടറി സന്തോഷ് സി.സി, അംഗം ജാഫർ പാവറട്ടി, കോർഡിനേറ്റർ സനൂപ് ഹംസ എന്നിവർ  നേതൃത്വം നൽകി. 

Tags:    
News Summary - pavaratti school chartered flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.