Posted On
date_range Updated On
date_range ഇന്നും നാളെയും പാസ്പോർട്ട് സേവനങ്ങൾ മുടങ്ങും
ദോഹ: പാസ്പോർട്ട് സേവ പോർട്ടലിന്റെ സാങ്കേതിക അറ്റകുറ്റപ്പണി തുടരുന്നത് കാരണം ഖത്തർ ഇന്ത്യൻ എംബസിയിൽ ഞായാറാഴ്ച ഉച്ചക്ക് 3.30 വരെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ ഞായറാഴ്ച വരെയാണ് സേവാ പോർട്ടലിന്റെ സേവനം മുടങ്ങുന്നത്. മുൻ ആഴ്ചകളിലും പോർട്ടലിന്റെ സാങ്കേതിക അറ്റകുറ്റപ്പണി പാസ്പോർട്ട് സേവനങ്ങളെ തടസ്സപ്പെടുത്തിയിരുന്നു.
പാസ്പോർട്ട്, തൽകാൽ ഉൾപ്പെടെ അനുബന്ധ സേവനങ്ങൾ എന്നിവ ശനിയാഴ്ചയും ഞായറാഴ്ച വൈകുന്നേരം വരെയും ലഭ്യമാകില്ല. അതേസമയം, കോൺസുലാർ, വിസ സേവനങ്ങൾക്ക് മുടക്കമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.